06:29pm 25 May 2026
NEWS

അണ്ണാഡിഎംകെയുടെ മൂന്ന് എംഎൽഎമാർ രാജിവച്ച് ടിവികെയിൽ ചേർന്നു

25/05/2026  04:37 PM IST
nila
 അണ്ണാഡിഎംകെയുടെ മൂന്ന് എംഎൽഎമാർ രാജിവച്ച് ടിവികെയിൽ ചേർന്നു

ചെന്നൈ: തമിഴ്നാട്ടിൽ വൻ രാഷ്ട്രീയ നാടകങ്ങൾ. അണ്ണാഡിഎംകെയുടെ മൂന്ന് എംഎൽഎമാർ രാജിവച്ചു. പെരുന്ധുരൈ എംഎൽഎ എസ്. ജയകുമാർ, മധുരാന്തകം എംഎൽഎ മരകതം കുമാരവേൽ, ധാരാപുരം എംഎൽഎ പി. സത്യഭാമ എന്നിവരാണ് സ്പീക്കർ ജെസിഡി പ്രഭാകറിന് രാജിക്കത്ത് കൈമാറിയത്. പിന്നീട് ഇവർ മുഖ്യമന്ത്രി വിജയ് യുടെ പാർട്ടിയായ ടിവികെയിൽ ചേർന്നു. 

രാജിക്കുശേഷം മൂന്നുപേരും മന്ത്രിയും ടിവികെ നേതാവുമായ ആദവ് അർജുനിനെ സന്ദർശിച്ചതിന് പിന്നാലെയാണ് ടിവികെയിൽ അംഗത്വം സ്വീകരിച്ചത്. ഇതോടെ തമിഴ്നാട് നിയമസഭയിൽ അണ്ണാഡിഎംകെയുടെ അംഗബലം 44 ആയി ചുരുങ്ങി.

മൂന്ന് എംഎൽഎമാരുടെ പടിയിറക്കം അണ്ണാഡിഎംകെ നേതൃത്വത്തിന് രാഷ്ട്രീയമായി വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img