
ഫോർട്ട് കൊച്ചി: എഐ ടൂളുകളുടെ വിനിയോഗം കാലത്തിനൊപ്പം നാടകത്തെ നവീകരിക്കുകയും കൂടുതൽ ദൃശ്യാവിഷ്ക്കാരം നൽകുകയും ചെയ്യുമെന്ന് നാടകമേഖലയിലെ വിദഗ്ദരെ പങ്കെടുപ്പിച്ചു കൊണ്ട് നാടക് കൊച്ചി മേഖല സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു.
എഐ ടൂളുകൾ പ്രയോഗത്തിൽ വന്നതോടെ നാടകലോകത്തേക്ക് പുതുതലമുറ ആവേശകരമായി തിരിച്ചു വരവ് നടത്തുകയാണ്.
പുതിയകാലത്തും നാടകം മരിക്കുന്നില്ലെന്നും മറിച്ചു കൂടുതൽ കരുത്തു നേടുകയാണെന്നും സെമിനാർ ചൂണ്ടിക്കാട്ടി.
നാടക് ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു വിവിധ ഇടങ്ങളിൽ നടത്തുന്ന 50 നാടക ചർച്ചകളുടെ ഉദ്ഘാടനം പള്ളത്തുരാമൻ സാംസ്‌കാരിക കേന്ദ്രത്തിൽ നാടകാചര്യൻ കെ.എം ധർമൻ ഉദ്ഘാടനം ചെയ്തു.
നാടക സംവിധായകനും രംഗകലാ അധ്യാപകനുമായ ഡോ. ശ്യാംരജി, സ്കൂൾ ഓഫ് ഡ്രാമ അദ്ധ്യാപകൻ സോജൻ റോസമ്മ സാം, നടൻ ശിവജി ഇടക്കൊച്ചി എന്നിവർ ചർച്ച നയിച്ചു.
പത്രപ്രവർത്തകൻ അബ്ദുല്ല മട്ടാഞ്ചേരി മോഡറേറ്ററായിരുന്നു.
നാടക് ജില്ലാ സെക്രട്ടറി ഷാബു മാധവൻ, ട്രഷറർ ഫ്രാൻസിസ് ഈരവേലി, സംസ്ഥാന കമ്മറ്റിയംഗം സജി തുളസിദാസ്, ജില്ലാ കമ്മിറ്റിയംഗം എ.എച്ഛ് ഷാനവാസ്, മേഖല പ്രസിഡന്റ് കൊച്ചിൻ ബാബു, സെക്രട്ടറി രാഹുൽ വർഗീസ്, ഷാനു ആന്റണി, ചവിട്ടുനാടക സംവിധായകൻ ബ്രിട്ടോ വിൻസെന്റ്, നാടക- സിനിമ സംവിധായകൻ കെ.ജെ ലിന്നസ്, ജോസി കണ്ടക്കടവ്, മീരാ കേശവൻ, ഉമേഷ് പ്രോമിത്യൂസ്, അഡ്വ. കെ.എ സലിം, സി.എസ് ജോസഫ്, രമേശ് അമരാവതി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Photo Courtesy - Google









