03:49pm 11 November 2026
NEWS
മാധ്യമരംഗത്ത് AIയുടെ സാധ്യതകൾ : ഖത്തർ പ്രസ് സെൻറർ പരിശീലനക്യാമ്പ് സമാപിച്ചു
19/10/2025  03:33 PM IST
nila
മാധ്യമരംഗത്ത് AIയുടെ സാധ്യതകൾ : ഖത്തർ പ്രസ് സെൻറർ പരിശീലനക്യാമ്പ് സമാപിച്ചു

ദോഹ: ഖത്തർ പ്രസ് സെൻറർ (Qatar Press Center) മാധ്യമപ്രവർത്തകർക്ക് സ്മാർട്ട് ടൂൾസ് പരിചയപ്പെടുത്തിയ നാലുദിന പരിശീലനക്യാമ്പ് സമാപിച്ചു.
 ‘Artificial Intelligence in Journalism and Media’ എന്ന പരിശീലന കോഴ്സിൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, എന്റർപ്രണർഷിപ്പ് മേഖലകളിൽ വിദഗ്ധയായ ഡോ. അമ്ന അൽ എസ്സ എന്നിവർ നേതൃത്വം നൽകി.
രാജ്യത്തെ വിവിധ മാധ്യമ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരും ആധുനിക മാധ്യമ സാങ്കേതികവിദ്യകളിൽ താൽപര്യമുള്ളവരും പരിശീലനത്തിൽ പങ്കെടുത്തു.
 മാധ്യമപ്രവർത്തനത്തിൽ കൃത്രിമ ബുദ്ധിയുടെ (Artificial Intelligence – AI) പ്രയോഗങ്ങളും അടിസ്ഥാനങ്ങളുമെല്ലാം പങ്കെടുത്തവരെ പരിചയപ്പെടുത്തുക, പ്രൊഫഷണൽ പ്രകടനം മെച്ചപ്പെടുത്താനുള്ള അതിന്റെ പങ്ക് ചർച്ചചെയ്യുക എന്നതായിരുന്നു.
കോഴ്‌സിന്റെ ലക്ഷ്യം.
ഡാറ്റാ അനലിറ്റിക്സ്, റിപ്പോർട്ട് തയ്യാറാക്കൽ, സോഴ്‌സ് വെരിഫിക്കേഷൻ, ദൃശ്യവും എഴുത്തുമുള്ള ഉള്ളടക്ക നിർമ്മാണം തുടങ്ങിയ മേഖലകളിൽ സ്മാർട്ട് ടൂൾസുകൾ പ്രായോഗികമായി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള പരിശീലനം നൽകി.
മാധ്യമ നിർമ്മാണപ്രക്രിയ മെച്ചപ്പെടുത്താനും ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പ്രവണതകൾക്കൊപ്പം നീങ്ങാനും സഹായകമായ പരിജ്ഞാനമാണ് പങ്കെടുത്തവർക്ക് ഈ പരിശീലനത്തിലൂടെ ലഭിച്ചതെന്ന് സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img