
ദോഹ: ഡിജിറ്റൽ പരിഷ്കരണത്തിലേക്ക് ഖത്തറിന്റെ മറ്റൊരു മുന്നേറ്റം. നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ബിൽഡിംഗ് പെർമിറ്റ് സംവിധാനംപ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽ താനി ഉദ്ഘാടനം ചെയ്തു. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കൃത്രിമ ബുദ്ധിയിലൂടെ പ്രവർത്തിക്കുന്ന ബിൽഡിംഗ് പെർമിറ്റ് സിസ്റ്റത്തിന്റെ ഉദ്ഘാടന ചടങ്ങിൽനിരവധി മന്ത്രിമാരും അംബാസഡർമാരും വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും കൺസൽട്ടിങ് ഓഫീസുകൾ, അർബൻ ഡെവലപ്മെന്റ് കമ്പനികൾ, എഞ്ചിനീയറിംഗ് മേഖലാ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.
സർക്കാരിന്റെ ഡിജിറ്റൽ പരിഷ്കരണ പ്രക്രിയ വേഗത്തിലാക്കുകയും, സേവനങ്ങളുടെ ഗുണമേന്മയും കാര്യക്ഷമതയും വർധിപ്പിക്കുകയുമാണ് ഈ നവീന പദ്ധതിയുടെ ലക്ഷ്യം.
കൃത്രിമ ബുദ്ധിയുപയോഗിച്ച് രൂപകൽപ്പന ചെയ്ത ഈ ബിൽഡിംഗ് പെർമിറ്റ് സിസ്റ്റം മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പ്രോഗ്രാമിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ്.
ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കുക,
സാങ്കേതിക മാനദണ്ഡങ്ങൾ ഏകീകരിക്കുക,
എഞ്ചിനീയറിംഗ് മേഖലക്കും കൺസൽട്ടിങ് ഓഫീസുകൾക്കും പിന്തുണ നൽകുക,
നടപടിക്രമങ്ങൾ ലളിതമാക്കുകയും,
ഇലക്ട്രോണിക് രീതിയിൽ പദ്ധതികൾ പ്രോസസ് ചെയ്ത് ഔട്ട്പുട്ടുകളുടെ കൃത്യതയും കാര്യക്ഷമതയും വർധിപ്പിക്കുകയും ചെയ്യുക എന്നതാണ്പദ്ധതി യുടെ ലക്ഷ്യം.
ആദ്യ ഘട്ടത്തിൽ തന്നെ 70 ശതമാനം വരെ പൂർത്തീകരണ നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രാലയം അറീയിച്ചു.











