01:19am 13 November 2026
NEWS
ട്രക്ക് ഗതാഗതം സുഗമമാക്കാൻ എഐ എനേബിൾഡ് S9 ആപ്
18/03/2026  06:27 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ട്രക്ക് ഗതാഗതം സുഗമമാക്കാൻ എഐ എനേബിൾഡ് S9 ആപ്
HIGHLIGHTS

സിബി ലോജിസ്റ്റിക്സിന്റെ ട്രക്ക് അഗ്രിഗേഷൻ S9 കസ്റ്റമർ ആപ് പ്രവർത്തനോദ്ഘാടനം കൊച്ചിയിൽ ബിസ്സിനെസ്സ് അസ്സോസിയേറ്റ് ഇമ്മാനുവേൽ ജോൺ നിധിയേരി, മാനേജിങ്  ഡയറക്ടർ സിബി എം ലൂക്കോസ്, ടെക്നോളജി പ്രോഡക്റ്റ് ഹെഡ്  പ്രദീപ് എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.

(Ai Enabled S9 customer App from SIBY LOGISTICS ) 
 ചരക്കുനീക്കം അനായാസമാക്കാൻ സിബി ലോജിസ്റ്റിക്സ് S9 ആപ് 
 ഇന്ത്യയിലുടനീളമുള്ള ട്രക്ക് ഗതാഗതം സുഗമമാക്കാൻ S9 മൊബൈൽ ആപ്
 ചരക്കുഗതാഗതം ഡിജിറ്റലാക്കി സിബി ലോജിസ്റ്റിക്സ് (Ai enabled S9 mobile App )
 ഇന്ത്യയിലെ ട്രക്ക് ലോജിസ്റ്റിക്സിന് S9 ആപ് – മലയാളിയുടെ  വേറിട്ട ബിസിനസ്

ഇന്ത്യയിലെ ചരക്കുഗതാഗതത്തിൽ ഓൺലൈൻ സേവനവുമായി മലയാളി സംരംഭകൻ. രാജ്യത്തെ ട്രെക്ക് ഓപ്പറേറ്റർസുമായീ സഹകരിച്ചുള്ള സിബി ലോജിസ്റ്റിക്കസ് ഓൺലൈൻ S9  കസ്റ്റമർ ആപ് ന്റെ  ദേശീയ പ്രവർത്തനോദ്ഘാടനം കൊച്ചിയിൽ നടന്നു .  മൂന്നുവർഷം കൊണ്ട് 10,000 ട്രക്കുകളെ ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമാക്കാൻ സാധിച്ചുവെന്ന് മാനേജിങ് ഡയറക്ടർ സിബി. എം. ലൂക്കോസ് അറിയിച്ചു. ഇന്ത്യയിലെ ചരക്കുഗതാഗതത്തിന്റെ ഡിജിറ്റൽ നട്ടെല്ല് ആകുവാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു. 

ഉപഭോക്താക്കൾ, ട്രക്ക് ഉടമകൾ, ഡ്രൈവർമാർ എന്നിവരെ ഒരേ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ എത്തിച്ച് ചരക്കുഗതാഗത സൗകര്യം ഏറ്റവും വേഗത്തിലും സുതാര്യവുമാകുന്നതാണ് S9 ഡിജിറ്റൽ ആപ്. കൃത്യസമയത്ത് ഡെലിവറി, ട്രാക്കിംഗ്, ലളിതമായ പേയ്മെന്റ് സൗകര്യം എന്നിവ  ആപിനുണ്ട്. മികച്ച ഉപഭോക്ത സേവനത്തിനായി വിശ്വസ്തരായ ചരക്കുലോറി ശൃംഖല തയ്യാറാക്കിയിട്ടുണ്ട് സിബി ലോജിസ്റ്റിക്സ്. റിയൽ ടൈം ബുക്കിംഗ്. അഡ്വാൻസ്‌ഡ് ട്രാക്കിംഗ് സംവിധാനം എന്നിവയെല്ലാം ഉപയോക്താക്കൾക്കും ഡ്രൈവർമാർക്കും ഒരു പോലെ ഗുണകരമാണ്. നിർമ്മിത ബുദ്ധിയിലൂടെ അത്യാധുനിക സാങ്കേതികവിദ്യയിൽ വികസിച്ച s9 ലോജിസ്റ്റിക് ആപ് പ്ലേസ്റ്റോർ & ആപ് സ്റ്റോർ എന്നിവയിൽ ലഭ്യമാണ്.

കേരളത്തിൽ നിന്നും പ്രവർത്തനം തുടങ്ങുന്ന സിബി ലോജിസ്റ്റിക് S9  കസ്റ്റമർ ആപ്  ഉടൻ തന്നെ രാജ്യത്തുടനീളം വ്യാപിപ്പിക്കും. ഇപ്പോൾ 10 സംസ്ഥാനങ്ങളിൽ ഓഫീസ് പ്രവർത്തനമുണ്ട് (കൊച്ചി, ഹൈദരാബാദ്, ബംഗളൂരു, നാഗ്‌പൂർ, ഡൽഹി, വിശാഖപട്ടണം, വിജയവാഡ, കോയമ്പത്തൂർ, ചെന്നൈ, പൂനെ ).

വലിയൊരു ഉപഭോക്ത്യ സംസ്ഥാനമായ കേരളത്തിലേക്ക് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ചരക്കുകൾ എത്തുന്നു. തിരികെ പോകു ന്ന  ഈ ട്രക്കുകൾ S9 ആപ് വഴി മത്സരാധിഷ്ഠിത നിരക്കിൽ ഉപഭോക്താക്കൾക്ക്  ലഭിക്കാൻ പറ്റുന്ന സേവനമാണ് ഒരുക്കുന്നത്. പ്രധാനമായും ബിടുബി രംഗത്താണ് സിബി ലോജിസ്റ്റിക്കസ് പ്രവർത്തനം. 20 ലേറെ പ്രമുഖ കമ്പനിക ളുമായി ലോജിസ്റ്റിക്സ് പങ്കാളിത്തവും ഇവർക്കുണ്ട്. ചരക്കുനീക്കമെന്ന ബിസിനസ് കൂടുതൽ ഉപഭോതാവിനു ഗുണകരമാക്കണം എന്ന ചിന്തയാണ് ഈ ഡിജിറ്റൽ ആപ് എന്ന് സിബി കൂട്ടിച്ചേർത്തു. 

കോട്ടയംകാരനായ ഈ മലയാളി  രാജ്യത്തെ പ്രമുഖ നിയന്ത്രിത ബ്ലാസ്റ്റിംഗ് വിദഗ്‌ധരായ സിബി മൈനിംഗ്  ആൻഡ് ഇൻഫ്രാസ്ട്രക്‌ചറിൻ്റെ സ്ഥാപകൻ കൂടിയാണ് . മൈനിംഗ് എൻജിനീയറായ സിബി എം ലുക്കോസ് ഹാർവഡ് ബിസിനസ് സ്‌കൂളിൽ നിന്ന് ഉന്നതപഠനവും പൂർത്തിയാക്കിയിട്ടുണ്ട്

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img