09:48am 29 April 2026
NEWS
ആകാശം പ്രണയിച്ച റോഷ്നിയുടെ അന്ത്യവും ആകാശയാത്രയിൽ
13/06/2025  07:52 AM IST
nila
ആകാശം പ്രണയിച്ച റോഷ്നിയുടെ അന്ത്യവും ആകാശയാത്രയിൽ

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച കാബിൻ ക്രൂ  റോഷ്നി രാജേന്ദ്രയുടെ വിയോഗം താങ്ങാനാകാതെ സുഹൃത്തുക്കൾ. ആകാശ യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഇരുപത്തേഴുകാരി സമൂഹ മാധ്യമങ്ങളിലും സജീവമായിരുന്നു. ‘സ്കൈ ലവ്സ് ഹേർ’എന്ന പേരിലായിരുന്നു റോഷ്നിയുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട്. അമ്പതിനായിരത്തിലേറെ ഫോളോവേഴ്സാണ് ഈ അക്കൗണ്ടിനുണ്ടായിരുന്നത്. 

ഏവിയേഷൻ മേഖലയിൽ ജോലി ചെയ്യുക എന്നതായിരുന്നു റോഷ്നിയുടെ സ്വപ്നം. ജോലിയുമായി ബന്ധപ്പെട്ട് സഞ്ചരിച്ച വിവിധ നാടുകളിൽ നിന്നും പകർത്തിയ ചിത്രങ്ങളും വിഡിയോകളും യുവതി തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. അപകടത്തിന് ദിവസങ്ങൾക്ക് മുൻപും പുതിയ ചിത്രങ്ങൾ റോഷ്നി പങ്കുവച്ചിട്ടുണ്ട്. മുംബൈ സ്വദേശിനിയാണ് റോഷ്നി. രണ്ടു വർഷം മുമ്പാണ് റോഷ്നിയുടെ കുടുംബം താനെയിലെക്ക് താമസംമാറി എത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img