
അഹമ്മദാബാദ്: അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിയും ഉണ്ടായിരുന്നതായി അഭ്യൂഹം. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് ഇനിയും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
2016 മുതൽ 2021 വരെയാണ് ഗുജറാത്ത് വിജയ് രൂപാണി ഗുജറാത്തിന്റെ മുഖ്യമന്ത്രിപദം അലങ്കരിച്ചത്. ആനന്ദിബെൻ പട്ടേലിന്റെ പിൻഗാമിയായാണ് അദ്ദേഹം മുഖ്യമന്ത്രിയായത്. അറുപത്തിയൊൻപതുകാരനായ രൂപാണിയും തകർന്നു വീണ വിമാനത്തിലെ യാത്രക്കാരനായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് തകര്‍ന്നുവീണത്. 230 യാത്രികരും 12 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം.അഹമ്മദാബാദ് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് വിമാനം തകര്‍ന്നുവീണത്.











