NEWS
അഹമ്മദ് പാതിരപറ്റയുടെ 'ദോഹയിൽ നടന്നുതീർത്ത വഴികൾ' ജൂൺ 4-ന് പ്രകാശനം ചെയ്യും
02/06/2026 10:16 AM IST
nila

ദോഹ: മുതിർന്ന മാധ്യമപ്രവർത്തകനും ഇന്ത്യൻ മീഡിയ ഫോറം (ഐ എം എഫ് ) സ്ഥാപകാംഗവുമായ അഹമ്മദ് പാതിരപറ്റയുടെ പ്രവാസജീവിതാനുഭവങ്ങളുടെ
അക്ഷരാവിഷ്ക്കാരം 'ദോഹയിൽ നടന്നുതീർത്ത വഴികൾ' പുസ്തകം ജൂൺ 4-ന് വ്യാഴാഴ്ചപ്രകാശനം ചെയ്യും. വൈകുന്നേരം 7:30-ന് ഐ.സി.സി. മാഗ്ലൂർ ഹാളിൽ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിക്കുന്ന ചടങ്ങിലാണ് പ്രകാശന കർമ്മം നടക്കുക.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ബിന്ദു എൻ. നായർ പുസ്തകപ്രകാശനം നിർവ്വഹിക്കും. അൽജസീറ ഇംഗ്ലീഷ് ചാനൽ പ്രോഗ്രാം എഡിറ്റർ ജോസഫ് ജോൺ ആദ്യപ്രതി ഏറ്റുവാങ്ങും. ഐ.എം.എഫ്. പ്രസിഡന്റ് ഒ.കെ. പരുമല ചടങ്ങിൽ അധ്യക്ഷത വഹിക്കും. പ്രമുഖമാധ്യമ-സാംസ്കാരിക വ്യക്തിത്വങ്ങൾ ചടങ്ങിൽ സാന്നിധ്യം വഹിക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










