03:36am 12 November 2026
NEWS
അഹമ്മദ് പാതിരപറ്റയുടെ 'ദോഹയിൽ നടന്നുതീർത്ത വഴികൾ' ജൂൺ 4-ന് പ്രകാശനം ചെയ്യും
02/06/2026  10:16 AM IST
nila
അഹമ്മദ് പാതിരപറ്റയുടെ ദോഹയിൽ നടന്നുതീർത്ത വഴികൾ ജൂൺ 4-ന് പ്രകാശനം ചെയ്യും

 


​ദോഹ: മുതിർന്ന മാധ്യമപ്രവർത്തകനും ഇന്ത്യൻ മീഡിയ ഫോറം (ഐ എം എഫ് ) സ്ഥാപകാംഗവുമായ അഹമ്മദ് പാതിരപറ്റയുടെ പ്രവാസജീവിതാനുഭവങ്ങളുടെ 
അക്ഷരാവിഷ്ക്കാരം 'ദോഹയിൽ നടന്നുതീർത്ത വഴികൾ'  പുസ്തകം ജൂൺ 4-ന് വ്യാഴാഴ്ചപ്രകാശനം ചെയ്യും.  വൈകുന്നേരം 7:30-ന് ഐ.സി.സി. മാഗ്ലൂർ ഹാളിൽ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിക്കുന്ന ചടങ്ങിലാണ് പ്രകാശന കർമ്മം നടക്കുക.
​ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ബിന്ദു എൻ. നായർ പുസ്തകപ്രകാശനം നിർവ്വഹിക്കും. അൽജസീറ ഇംഗ്ലീഷ് ചാനൽ പ്രോഗ്രാം എഡിറ്റർ ജോസഫ് ജോൺ ആദ്യപ്രതി ഏറ്റുവാങ്ങും. ഐ.എം.എഫ്. പ്രസിഡന്റ് ഒ.കെ. പരുമല ചടങ്ങിൽ അധ്യക്ഷത വഹിക്കും. പ്രമുഖമാധ്യമ-സാംസ്കാരിക വ്യക്തിത്വങ്ങൾ ചടങ്ങിൽ സാന്നിധ്യം വഹിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img