04:54am 11 November 2026
NEWS
ആർക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വമാണ് പിണറായി വിജയനെന്ന് അഹാനാ കൃഷ്ണ
10/08/2025  03:35 PM IST
nila
ആർക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വമാണ് പിണറായി വിജയനെന്ന് അഹാനാ കൃഷ്ണ

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ സിനിമാ താരം എന്നതിനു പുറമേ  സോഷ്യൽ മീഡിയയിൽ ആരാധകരേറെയുള്ള ഇൻഫ്‌ളുവൻസർ കൂടിയാണ്. ഇപ്പോഴിതാ, അഹാനയുടെ ഒരു ഇൻസ്റ്റ​ഗ്രാം പോസ്റ്റാണ് വലിയ ചർച്ചയാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ഒരു സെൽഫിയാണ് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. 

ഒരു വിമാനയാത്രയ്ക്കിടയിൽ യാദൃച്ഛികമായി മുഖ്യമന്ത്രിയെ കണ്ടുമുട്ടിയപ്പോഴാണ് താരം സെൽഫി എടുത്തത്. പിന്നാലെ ഈ ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു.  'ആർക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വം. പിണറായി വിജയൻ.' -എന്നാണ്‌ ചിത്രത്തിനൊപ്പം അഹാന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. ഇൻസ്റ്റഗ്രാം സ്‌റ്റോറിയായതിനാൽ ആരാധകർക്ക് അഹാനയുടെ ചിത്രത്തിന് താഴെ നേരിട്ട് കമന്റ് ചെയ്യാൻ സാധിക്കില്ല. സ്‌റ്റോറിയുടെ സ്‌ക്രീൻഷോട്ട് ഉൾപ്പെടെ പോസ്റ്റ് ചെയ്തുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ച് ചർച്ചകൾ നടക്കുന്നത്.

അഹാനയുടേയും സഹോദരിമാരുടേയും യൂട്യൂബ് ചാനലുകളും ഇൻസ്റ്റഗ്രാം പോസ്റ്റുകളുമെല്ലാം എല്ലായ്‌പ്പോഴും വൈറലാണ്. സ്വന്തം പ്രസവത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് അഹാനയുടെ സഹോദരി ദിയാ കൃഷ്ണ അടുത്തിടെ വലിയ ശ്രദ്ധയും അഭിനന്ദനവും നേടിയിരുന്നു. ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള അഹാനയുടെ സെൽഫിയും അതിന്റെ ക്യാപ്ഷനുമാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img