03:23pm 09 November 2026
NEWS
അഹല്യ ബായി ഹോൾക്കർ .സ്ത്രീ ശാക്തീകരണത്തിന്റെ ഉദാത്തമായ മാതൃക ശങ്കു ടി. ദാസ്
19/05/2025  10:07 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അഹല്യ ബായി ഹോൾക്കർ .സ്ത്രീ ശാക്തീകരണത്തിന്റെ ഉദാത്തമായ മാതൃക  ശങ്കു ടി. ദാസ്

കൊച്ചി - സ്ത്രീശാക്തീകരണത്തിന് ഏറ്റവും ഉദാത്തമായ മാതൃകകളിലൊന്നാണ് അഹല്യ ബായി ഹോൾക്കർ എന്ന് ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ. ശങ്കു ടി. ദാസ് അഭിപ്രായപ്പെട്ടു.അഹല്യ ബായ് ഹോൾ ക്കറുടെ മൂന്നാം ജന്മശതാബ്ദി വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേവലം 30 വർഷത്തെ ഭരണത്തിനിടയിൽ സദ് ഭരണത്തിന്റെ മാതൃകയായി മാറാനും250 വർഷങ്ങൾക്ക് മുൻപ് തന്നെ  സുസ്ഥിര വികസനത്തിന്റെ മാതൃകയായി രാജ്യത്തെ മാറ്റിയെടുക്കാൻ അവർക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.ബി ജെ പി ജില്ലാ ഓഫിസിൽ നടന്ന ശില്പശാലയിൽ ബിജെപി ജില്ലാ ജന. സെക്രട്ടറി അഡ്വ. പ്രിയ പ്രശാന്ത് അധ്യക്ഷത വഹിച്ചു.സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു ജില്ലാ ജന. സെക്രട്ടറി ശ്രീക്കുട്ടൻ തുണ്ടത്തിൽ,ജില്ലാ സെക്രട്ടറി ടി. പദ്മകുമാരി, മഹിള മോർച്ച സംസ്ഥാന സെക്രട്ടറി സ്മിത മേനോൻ തുടങ്ങിയവർ പ്രസംഗിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img