NEWS
നവംബർ ആദ്യവാരം ഖത്തറിലെ കാർഷിക വിപണികൾ വീണ്ടും തുറക്കും
25/10/2025 04:36 PM IST
nila

ദോഹ:ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം അൽ വഖ്റ, അൽ ഖോർ, അൽ തഖീറ, അൽ ശമാൽ, അൽ ഷഹാനിയ എന്നിവിടങ്ങളിലെ പ്രാദേശിക കാർഷിക ഉൽപ്പന്ന വിൽപ്പന യാർഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി നവംബർ ആദ്യവാരത്തിൽ വീണ്ടും തുറക്കുമെന്ന്അധികൃതർ അറിയിച്ചു.
കഴിഞ്ഞ സീസൺ അവസാനിച്ച ജൂൺ 1ന് ശേഷം പ്രവർത്തനം നിർത്തിയിരുന്ന വിപണികളിൽ ഷേഡുകൾ, ശൗചാലയങ്ങൾ, എന്നിവയുടെ നവീകരണ ജോലികൾ പൂർത്തിയായി.
2012ൽ ആരംഭിച്ച ഈ പദ്ധതി ഇന്ന് 76 ഫാമുകളുമായി 3,000 ടണ്ണിലധികം കാർഷിക ഉൽപ്പന്നങ്ങളാണ് വിൽക്കുന്നത്.
“പ്രാദേശിക കാർഷിക ഉൽപ്പാദനം വർധിപ്പിച്ച് കർഷകരുടെ ക്ഷേമം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











