12:29am 06 August 2026
NEWS
കാർഷിക വിപണി നയരേഖ കത്തിച്ച് പ്രതിഷേധിക്കുക:
കിസാൻ സഭ

11/01/2025  05:52 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കാർഷിക വിപണി നയരേഖ കത്തിച്ച് പ്രതിഷേധിക്കുക:  കിസാൻ സഭ
HIGHLIGHTS
കൊച്ചി: :കർഷക വിരുദ്ധമായ കാർഷിക വിപണി സംബന്ധിച്ച ദേശീയ നയമാർഗ്ഗരേഖയുടെ കരട് കത്തിച്ച് പതിഷേധിക്കാൻ അഖിലേന്ത്യാ കിസാൻ സഭ ആഹ്വാനം ചെയ്തു. ജനുവരി 13 ന് തിങ്കളാഴ്ച സംസ്ഥാനത്തെ നിയമസഭ മണ്ഡലം കേന്ദ്രങ്ങളിൽ ദേശീയ കാർഷിക വിപണി നയമാർഗ്ഗരേഖയുടെ കരട് കത്തിച്ച് പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് കെ വി വസന്തകുമാറും ജനറൽ സെക്രട്ടറി കെ എം ദിനകരനും അഭ്യർത്ഥിച്ചു. ഐതിഹാസിക കർഷക പ്രക്ഷോഭത്തെ തുടർന്ന് പിൻവലിച്ച മൂന്ന് കാർഷിക കരിനിയമങ്ങൾ പിൻവാതിലിലൂടെ കൊണ്ടുവരുന്നതിന്റെ ഭാഗമാണ് കാർഷിക വിപണി സംബ സിച്ച ദേശീയ നയമാർഗ്ഗരേഖ. രാജ്യത്തെ കാർഷിക വിപണിയെ പൂർണ്ണമായും ബഹുരാഷ്ട കുത്തുക കൾക്ക് അടിയറ വയ്ക്കാനാണ് നീക്കം. കാർഷികോൽപ്പന്ന സംഭരണ രംഗത്ത് നിന്നും സർക്കാർ പിൻവാങ്ങി സ്വകാര്യ കുത്തക കമ്പനികളെ ഏൽപ്പിക്കുന്നതാണ് പുതിയ കാർഷിക വിപണി നയം. കരാർ കൃഷി വ്യാപകമാക്കി സ്വകാര്യ മേഖലയെ പ്രോൽസാഹിപ്പിക്കുമെന്ന് നയരേഖയുടെ കരട് വ്യക്തമാക്കുന്നു. കാർഷിക വിപണികളിലും ഏകജാലക നികുതി സസ്രദായം കൊണ്ടുവരും. ചരക്ക് സേവന നികുതി ( ജി എസ് റ്റി ) ക്ക് കീഴിൽ കാർഷിക വിപണികളെയും കൃഷിയെയും കൊണ്ടുവന്ന് കൃഷിയും അനുബന്ധ മേഖലകളയും ചൊൽപ്പടിയിലാക്കുകയാണ് കേന്ദ്രസർക്കാർ നീക്കം. രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ പരിശ്രമിക്കുന്നത്. ഇതിനെതിരെ വമ്പിച്ച പ്രതിരോധവും ചെറുത്തു നിൽപ്പുകളും വളർത്തിക്കൊണ്ടുവരണമെന്ന് വസന്തകുമാറും ദിനകരനും അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img