03:50pm 11 November 2026
NEWS
ദോഹയിൽ ധാരണ: പാകിസ്താൻ–അഫ്ഗാനിസ്ഥാൻ സംഘർഷം: ഖത്തറിന്റെ മധ്യസ്ഥതയിൽ വെടിനിർത്തൽ
19/10/2025  03:28 PM IST
nila
ദോഹയിൽ ധാരണ: പാകിസ്താൻ–അഫ്ഗാനിസ്ഥാൻ സംഘർഷം: ഖത്തറിന്റെ മധ്യസ്ഥതയിൽ വെടിനിർത്തൽ

 

ദോഹ: ദോഹ ചർച്ചകൾക്ക് ഫലമായി സമാധാനത്തിലേക്ക് പുതിയ നീക്കം.
ഖത്തറിന്റെ മധ്യസ്ഥതയിൽ പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷത്തിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ചു. ദോഹയിൽ ഇരുരാജ്യങ്ങളിലെയും പ്രതിനിധികൾ പങ്കെടുത്ത ചർച്ചയിലാണ് പുതിയ വെടിനിർത്തൽ ധാരണയിലെത്തിയത്.
48 മണിക്കൂർ വെടിനിർത്തൽ സമയം അവസാനിച്ചതിന് പിന്നാലെ അതിർത്തി പ്രദേശങ്ങളിൽ സംഘർഷം രൂക്ഷമായിരുന്നു. അതേ സമയത്ത്, സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനായി ഖത്തറിന്റെ ശ്രമഫലമായാണ് ഇരുരാജ്യങ്ങളും വീണ്ടും ധാരണയിലെത്തിയത്.
വെടിനിർത്തൽ കരാർ നടപ്പാക്കുന്നതിനും ഇരുരാജ്യങ്ങളുടെയും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമായി വരുംദിവസങ്ങളിൽ ചർച്ചകൾ തുടരുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ശനിയാഴ്ച അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്നു ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ പത്തു പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നിരവധി സൈനികർ കൊല്ലപ്പെട്ട സംഘർഷത്തിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചത്. അതിനിടെ, ശാശ്വത സമാധാനത്തിന് വേണ്ടി ഇരുരാജ്യങ്ങളും തീവ്രശ്രമം തുടരുമെന്ന തീരുമാനവും എടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img