02:32pm 05 November 2026
NEWS
അഗ്നിവീർ: സേവന കാലാവധി 2 വർഷം കൂടി നീട്ടി; എല്ലാവർക്കും സ്ഥിര നിയമനത്തിന് അവസരം.
05/11/2026  12:42 PM IST
ചെറുകര സണ്ണിലൂക്കോസ്
അഗ്നിവീർ: സേവന കാലാവധി 2 വർഷം കൂടി നീട്ടി; എല്ലാവർക്കും സ്ഥിര നിയമനത്തിന് അവസരം

 

അഗ്നിവീറുകളുടെ സേവന കാലാവധി 2 വർഷം കൂടി നീട്ടാനും തുടർന്ന് ഇവർക്ക് സ്ഥിര നിയമനത്തിന് അവസരം ഒരുക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. അഗ്നിപഥ് പദ്ധതിയിലൂടെ 2022-ൽ അഗ്നിവീറുകളായ 18,300-ലധികം പേർ കാലാവധി തികച്ച് ഡിസംബർ 31-ന് പുറത്തുപോകാനിരിക്കെയാണ് സേനകളുടെ ശുപാർശ കേന്ദ്രം അംഗീകരിച്ചത്. കാലാവധി പൂർത്തിയാകുമ്പോൾ മികവ് തെളിയിക്കുന്ന 25% സ്ഥിര നിയമനം എന്ന നിലവിലെ വ്യവസ്ഥ തുടരുന്നതിനൊപ്പം, സ്ഥിര നിയമനം ലഭിക്കാത്ത 75% പേർക്ക് 2 വർഷത്തെ അധിക സേവനത്തിന് അവസരം നൽകും. അതിനുശേഷം താൽപര്യവും യോഗ്യതയുമുണ്ടെങ്കിൽ ഇവരെയും സ്ഥിരം സൈനികരാക്കാം. 2 വർഷത്തെ അധിക സേവന കാലത്ത് ഉയർന്ന ശമ്പളവും മെച്ചപ്പെട്ട സേവാനിധി പാക്കേജും ലഭിക്കും. അതേസമയം, 4 വർഷത്തെ സേവനത്തിനു ശേഷം സ്ഥിര നിയമനം കിട്ടുന്നവർക്ക് പിന്നിലായിരിക്കും ഇവരുടെ സീനിയോറിറ്റി. ഇതോടെ, കേന്ദ്ര സായുധ പൊലീസ് വിഭാഗങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സംസ്ഥാന സർക്കാരുകളിലും അഗ്നിവീറുകൾക്ക് സംവരണം ഏർപ്പെടുത്താനുള്ള തീരുമാനം റദ്ദാകും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img