NEWS
കേരളത്തിലെ ഏഴ് വടക്കൻ ജില്ലകളിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്മെൻ്റ് റാലി കാസർകോഡ്
10/01/2026 11:51 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: കേരളത്തിലെ ഏഴ് വടക്കൻ ജില്ലകളിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്മെൻ്റ് റാലി കാസർകോഡ് ജില്ലയിൽ പുരോഗമിക്കുന്നന്നതായി നാവികസേന അറിയിച്ചു. കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, വയനാട് ജില്ലകളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദീപ്, മാഹി എന്നിവിടങ്ങളിലേക്കുമാണ് റിക്രൂട്ട്മെൻ്റ് നടക്കുന്നത്. അഗ്നി വീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ / ടെക്നിക്കൽ , അഗ്നി വീർ ട്രേഡ്സ്മാൻ എന്നീ തസ്തികകളിലേക്കാണ് റിക്രൂട്ട്മെൻ്റ്. കാസർകോഡ് നഗരസഭാ സ്റ്റേഡിയത്തിൽ ജനുവരി 6 നാരംഭിച്ച റിക്രൂട്ട്മെൻ്റ് റാലി 12ന് സമാപിക്കും. 4600 ഉദ്യോഗാർത്ഥികളാണ് പങ്കെടുക്കുന്നത്. ബംഗ്ലളൂർ റിക്രൂട്ട്മെൻ്റ് സോണിന് കീഴിലുള്ള കോഴിക്കോട് ആർമി റിക്രൂട്ട്മെൻ്റ് ഓഫീസാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











