
അഗത്യൻ അഹിലനു ഡബിൾ സെൻജുറി. തൃശ്ശൂരിൽ നടന്ന ECA U13 കിഡ്ഡീസ് കപ്പ് ഓൾ കേരള ടൂർണമെൻ്റിൽ സ്ട്രോപ്സ് ക്രിക്കറ്റ് അക്കാഡമിയും സ്കോർലൈൻസിസിയും തമ്മിൽ നടന്ന മത്സരത്തിൽ സ്കോർലൈൻസിസിയ്ക്കു വേണ്ടിയാണു അഗത്യൻ ഗംഭീര പ്രകടനം നടത്തിയത്.98 പന്തുകളിൽ 26 ഫോറും 12 സിക്സും ഉൾപ്പെടെ 204 റൺസ് ആണ് പുറത്താകാതെ അഗത്യൻ നേടിയത്. ടോസ് നേടി ആദ്യം ബാറ്റിങ്ങ് ചെയ്ത സ്കോർലൈൻസിസി നിശ്ചിത 25 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്‌ടത്തിൽ 289 റൺസെന്ന കൂറ്റൻ സ്‌കോറാണ് അടിച്ചു കൂട്ടിയത്.
തന്റെ ഓപ്പണിങ്ങ് പങ്കാളിയായ എഡ്വിൻ ജോർജ് 43 റൺസ് മൊത്ത് 250 റൺസിൻ്റെ കൂട്ടുകെട്ടാണ് നേടിയത്. ജൂനിയർ വിഭാഗത്തിലെ കേരളത്തിലെ ഏറ്റവും വലിയ കൂട്ടുകെട്ടാണിത്. ഒടുവിൽ മത്സരത്തിൽ126 റൺസിന് സ്കോർ ലൈൻ സി സി വിജയിച്ചു. തേവര സേക്രട് ഹാർട്ട് സി എം ഐ പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അഗത്യൻ അഹിലൻ. അക്കാഡമിയിൽ കോച്ച്
ഗീതിഷിന്റേയും സുനിൽഎം എയുടേയും കീഴിലാണ് പരീശീലനം നടത്തുന്നത്