06:06pm 27 August 2026
NEWS
പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി


26/09/2025  06:52 AM IST
nila
പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

അഗളിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിപ്പതി കുഴിവിള വീട്ടിൽ മഹേഷ് കുമാറിന്റെ മകൾ അരുന്ധതി (16)യാണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

അഗളി ജിവിഎച്ച്എസ് സ്‌കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനിയാണ് അരുന്ധതി. ഇന്നലെ വൈകിട്ടു സ്‌കൂൾ വിട്ടു വീട്ടിലെത്തിയ ശേഷം ശുചിമുറിയിൽ പോയ പെൺകുട്ടി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങിയില്ല. തുടർന്നു നടത്തിയ തിരച്ചിലിലാണു മരിച്ച നിലയിൽ കണ്ടത്. മൃതദേഹം അഗളി ഗവ. ആശുപത്രി മോർച്ചറിയിൽ. അമ്മ: സൂര്യ (കുടുംബശ്രീ, അഗളി). സഹോദരി: ആർദ്ര.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img