
തൃപ്പൂണിത്തുറ : ഏരീസ് കലാനിലയത്തിന്റെ രക്തരക്ഷസ്സ് നാടകത്തെ വരവേല്‍ക്കാനായി തൃപ്പൂണിത്തുറ ഒരുങ്ങുന്നു. അതിഭീമന്‍ വേദിയുടെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചുകൊണ്ട് പുതിയകാവ് ക്ഷേത്രമൈതാനത്തില്‍ നടന്ന ചടങ്ങില്‍, തൃപ്പൂണിത്തുറ നഗരസഭാവൈസ്‌ചെയര്‍മാന്‍ കെ കെ പ്രദീപ്കുമാര്‍ കാല്‍നാട്ടുകര്‍മ്മം ഭദ്രദീപം കൊളുത്തി|വഹിച്ചു. പ്രതിപക്ഷ നേതാവ് പി കെ. പീതാംബരൻ, വാർഡ്കൗൺസിലർമാരായ അഡ്വ. പി എൽ ബാബു, ഷീന ഗിരീഷ് , ജിഷ ഷാജികുമാർ , ജയകുമാർ, കെ . ആർ രാജേഷ്, എൽസി കുര്യാക്കോസ്, രോഹിണി കൃഷ്ണകുമാർ,പുതിയ കാവ് ദേവസ്വം പ്രസിഡൻറ് വി വി രാജേന്ദ്രൻ, ട്രഷറർ സജീവൻ,ഏരീസ് കലാനിലയം മാനേജിംഗ് ഡയറക്ടറും രക്തരക്ഷസ്സ് നാടകത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറുമായ കലാനിലയം അനന്തപത്മനാഭന്‍, ഏരീസ് കലാനിലയത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം വിയാന്‍ മംഗലശ്ശേരി, ക്യാമ്പ് കോ-ഓര്‍ഡിനേഷന്‍ മാനേജര്‍ ജെ ഗോപകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കലാനിലയം, അരനൂറ്റാണ്ടുമുമ്പ് അവതരിപ്പിച്ച സൂപ്പര്‍ഹിറ്റ് നാടകം അതിനൂതനസാങ്കേതികവിദ്യകളോടെ, കാലാനുസൃതമാറ്റങ്ങള്‍ വരുത്തിയാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. നാടകം രണ്ടു ഭാഗങ്ങളായി മാറ്റിയിട്ടുണ്ട്. ചാപ്റ്റര്‍ 1 ആണ് ഇപ്പോള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഏരീസ് ഗ്രൂപ്പ് ചെയർമാൻ സർ സോഹൻ റോയിയും കലാനിലയം കൃഷ്ണൻ നായരുടെ മകനും ഏരീസ് കലാനിലയം മാനേജിംഗ് ഡയറക്ടറുമായ അനന്ത പത്മനാഭനുമാണ് സാരഥികൾ.വര്‍ഷങ്ങള്‍ക്കുശേഷമാണ് രക്തരക്ഷസ്സ് തൃപ്പൂണിത്തുറയില്‍ എത്തുന്നത്. മള്‍ട്ടിനാഷണല്‍ കമ്പനിയായ ഏരീസ് ഗ്രൂപ്പുമായി സഹകരിച്ച് 'ഏരീസ് കലാനിലയം' എന്ന പേരിലാണ് രക്തരക്ഷസ്സ് ആസ്വാദകര്‍ക്ക് മുന്നിലെത്തുന്നത്. 7.1 ശബ്ദമികവിൽ,സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള നൂതനസാങ്കേതികവിദ്യകളോടെയാണ് നാടകത്തിന്റെ സെറ്റുകള്‍ ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ രണ്ടാം വാരത്തോടെ നാടകം അവതരിപ്പിച്ചു തുടങ്ങും.











