06:29pm 18 April 2026
NEWS
വിജയ്‌ യെ തുടർന്ന് ധനുഷിനൊപ്പവും മമിതാ ബൈജു
19/03/2025  05:02 PM IST
വിജയ്‌ യെ തുടർന്ന് ധനുഷിനൊപ്പവും മമിതാ ബൈജു

മിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ  ധനുഷ് ഇപ്പോൾ തെലുങ്ക് സംവിധായകൻ ശേഖർ കമൂല സംവിധാനം ചെയ്യുന്ന 'കുബേര',  താൻ തന്നെ സംവിധാനം ചെയ്യുന്ന 'ഇഡലി കടൈ', ഹിന്ദിയിൽ ഒരുങ്ങുന്ന 'തേരെ ഇസ്‌ക് മേ' എന്നീ ചിത്രങ്ങളിലാണ്  അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ ചിത്രങ്ങൾ കൂടാതെ  വമ്പൻ ഹിറ്റായ  'അമരൻ' എന്ന സിനിമ സംവിധാനം ചെയ്ത  രാജ്കുമാർ പെരിയസാമിയുടെ  സംവിധാനത്തിലും, സൂപ്പർഹിറ്റായ 'പോർ തൊഴിൽ' എന്ന സിനിമ സംവിധാനം ചെയ്ത വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ധനുഷ് അഭിനയിക്കാനിരിക്കുകയാണ്. ഇതിൽ രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജൂൺ മാസം തുടങ്ങും എന്നാണ് റിപ്പോർട്ട്. ഈ ചിത്രത്തിനോടൊപ്പം തന്നെ വിഘ്‌നേഷ് രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണവും നടക്കുമത്രേ! അതിനനുസരിച്ചിട്ടാണത്രെ ധനുഷ് രണ്ടു സിനിമകൾക്കും കാൾ ഷീറ്റ്സ് നൽകിയിരിക്കുന്നത്. അതനുസരിച്ച് വിഘ്‌നേഷ് രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷിനൊപ്പം നായകിയായി അഭിനയിക്കാൻ മലയാളി താരമായ  മമിതാ ബൈജുവിനെ തിരഞ്ഞെടുത്തിരിക്കുന്നു എന്നുള്ള വാർത്ത പുറത്തുവന്നിട്ടുണ്ട്. 'റെബെൽ'  എന്ന ചിത്രം മുഖേന തമിഴിൽ പ്രവേശിച്ച മമിതാ ബൈജു അഭിനയിച്ചു അടുത്ത് റിലീസാകാനിരിക്കുന്ന തമിഴ് ചിത്രം വിജയ നായകനാകുന്ന 'ജനനായകൻ' ആണ്. വളരെയധികം പ്രതീക്ഷയോടെ ഒരുങ്ങിവരുന്ന ഈ ചിത്രത്തിന്റെ റിലീസ് തീയതി കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വിജയ്‌യുടെ 'ജനനായകൻ' ചിത്രത്തിനെ തുടർന്ന് ധനുഷിനൊപ്പവും അഭിനയിക്കാനിരിക്കുന്ന മമിതാ ബൈജു വേറെ ചില തമിഴ് ചിത്രങ്ങളിലും അഭിനയിക്കാനിരിക്കുകയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img