NEWS
മൂന്നാമതും ഭരണം കിട്ടിയിട്ടും ബിജെപിയുടെ രണ്ട് ഘടകകക്ഷികൾ അതൃപ്തിയിൽ
11/06/2024 09:18 AM IST
nila
ന്യൂഡൽഹി: മൂന്നാമതും ഭരണം കിട്ടിയിട്ടും ബിജെപിയുടെ രണ്ട് ഘടകകക്ഷികൾ അതൃപ്തിയിൽ. എൻസിപി ശരത് പവാർ പക്ഷവും ശിവസേന ഷിൻഡെ പക്ഷവുമാണ് എൻഡിഎയിൽ കലാപക്കൊടി ഉയർത്തുന്നത്. ഇരുപാർട്ടികൾക്കും കാബിനറ്റ് മന്ത്രിസ്ഥാനം ലഭിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. എൻഡിഎയിലെ മൂന്നാമത്തെ വലിയ കക്ഷി ആയിട്ടും കാബിനറ്റ് പദവി ലഭിക്കാത്തതിൽ ഷിൻഡെ പക്ഷത്തിന് വലിയ അമർഷമുണ്ട്.
കാബിനറ്റ് പദവി ലഭിക്കാത്തതിൽ എൻസിപി പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് ശിവസേനയും അതൃപ്തി കടുപ്പിക്കുന്നത്. എൻഡിഎയിൽ ഇരട്ട നീതിയാണെന്നാണ് ഷിൻഡെ പക്ഷത്തിന്റെ ആരോപണം. നാലു മാസത്തിനകം മഹാരാഷ്ട്രയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശിവസേനയ്ക്കും എൻസിപിക്കും കാബിനറ്റ് മന്ത്രിസ്ഥാനം നൽകാൻ ബിജെപി തയ്യാറാകാത്തത് മറ്റ് രാഷ്ട്രീയ കേന്ദ്രങ്ങളിലും ചർച്ചയായിട്ടുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.