06:09am 11 February 2026
NEWS
മാർക്കോ ക്ക് ശേഷം ഹനീഫ് അദേനി തെലുങ്കിലേക്ക്..
09/02/2026  03:49 PM IST
Cinema desk
മാർക്കോ ക്ക് ശേഷം ഹനീഫ് അദേനി തെലുങ്കിലേക്ക്..

 

കഴിഞ്ഞ വർഷം മലയാളത്തിൽ പുറത്തിറങ്ങി വിവാദങ്ങൾ സൃഷിട്ടിച്ച് വമ്പൻ വിജയമായ ചിത്രമാണ്   ‘മാർക്കോ’. ഹനീഫ് അദേനി സംവിധാനം ചെയ്ത്, ഉണ്ണിമുകുന്ദൻ നായകനായ ഈ ചിത്രം വളരെ അക്രമാസക്തമായ ദൃശ്യങ്ങളോടുകൂടിയാണ് പുറത്തിറങ്ങിയത്. ഈ ചിത്രം 100 കോടിയിലധികം കളക്ഷൻ നേടിയതിനെ തുടർന്ന്  'മാർക്കോ' രണ്ടാം ഭാഗം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹനീഫ് അദേനി അടുത്ത് ഒരു തെലുങ്ക് സിനിമയാണ് സംവിധാനം ചെയ്യാൻ പോകുന്നത് എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. തെലുങ്കിലെ പ്രശസ്ത നിർമ്മാതാവായ ദിൽ രാജു നിർമ്മിക്കുന്ന ചിത്രമാണത്രെ ഹനീഫ് അദേനി സംവിധാനം ചെയ്യുന്നത്. ആദ്യം അജിത്തിനെ നായകനാക്കി ഒരു ചിത്രം ഒരുക്കുവാൻ ദിൽ രാജു ശ്രമിച്ചിരുന്നു. എന്നാൽ ഈ പ്രോജെക്റ്റിന്  അജിത്ത് പക്ഷത്തിൽ നിന്നും കൃത്യമായ പ്രതികരണം ലഭിക്കാത്തതിനാൽ ഇപ്പോൾ തെലുങ്കിലെ  പ്രശസ്ത നടന്മാരിൽ ഒരാളായ ബാലകൃഷ്ണയെ നായകനാക്കിയാണ്   ചിത്രം ഒരുക്കുന്നതെന്നും, ഈ ചിത്രമാണ് ഹനീഫ് അദേനി സംവിധാനം ചെയ്യാൻ പോകുന്നത് എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇത് സംബന്ധമായുള്ള യാതൊരു ഔദ്യോഗിക വിവരവും ഇതുവരെ പുറത്തുവന്നിട്ടില്ല.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.