10:33pm 30 April 2026
NEWS
സർവകലാശാലയിലെ വനിതാ ഹോസ്റ്റലിൽ വൻ മദ്യശേഖരവും

20/03/2025  09:57 AM IST
nila
സർവകലാശാലയിലെ വനിതാ ഹോസ്റ്റലിൽ വൻ മദ്യശേഖരവും

മഹാരാഷ്ട്രയിലെ സർവകലാശാലയിലെ വനിതാ ഹോസ്റ്റലിൽ നിന്നും വൻ മദ്യശേഖരം പിടിച്ചെടുത്തു. പൂനെയിലെ സാവിത്രി ഭായി ഫൂലെ സർവ്വകലാശാലയിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്നാണ് മദ്യവും ബിയറും കണ്ടെടുത്തത്. ഇതേ ഹോസ്റ്റലിലെ ഒരു വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നേരത്തേ കഞ്ചാവും സി​ഗററ്റും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളും പിടിച്ചെടുത്തിരുന്നു. 

ഇതേ ഹോസ്റ്റലിൽ താമസിക്കുന്ന ശിവ ബറോലെ എന്ന വിദ്യാർത്ഥിനിയുടെ പരാതിയിലാണ് പരിശോധന നടന്നത്. എബിവിപി പ്രവർത്തകയാണ് ശിവ ​ബറോലെ. ഹോസ്റ്റൽ ഗേറ്റിൽ ബയോമെറ്റിക് സുരക്ഷാ സംവിധാനം അടക്കം നടപ്പാക്കിയിട്ടും മദ്യവും മയക്കുമരുന്നും ഹോസ്റ്റലിലേക്ക് എത്തുന്നുവെന്നാണ് പെൺകുട്ടി വ്യക്തമാക്കുന്നത്. സംഭവത്തിൽ ഹോസ്റ്റൽ ജീവനക്കാർക്കും പങ്കുണ്ടെന്നാണ് സർവ്വകലാശാല വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും നൽകിയിട്ടുള്ള പരാതിയിൽ ആരോപിക്കുന്നത്. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img