
തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിയായ രാധിക പ്രധാന കഥാപാത്രത്തിൽ അഭിനയിച്ഛ് ഈയിടെ റിലീസായി വമ്പൻ വിജയമായ തമിഴ് ചിത്രമാണ് ‛തായ് കിഴവി'. ഈ ചിത്രം സംവിധാനം ചെയ്തത് നവാഗത സംവിധായകനായ ശിവകുമാർ മുരുകേശനാണ്. ഈ ചിത്രം നിർമ്മിച്ചത് തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ശിവകാർത്തികേയനാണ്. ഈ സിനിമ വലിയ വിജയമായതിനാൽ ശിവകാർത്തികേയനെ നായകനാക്കിയാണ് ശിവകുമാർ മുരുകേശൻ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. 'സേയോൻ' എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമ നിർമ്മിക്കുന്നത് കമൽഹാസന്റെ 'രാജ്കമൽ ഫിലിംസാ'ണ്. തമിഴ്‌നാട്ടിലെ മധുര ജില്ലയിലുള്ള ഒരു ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത് ദുൽഖർ സൽമാനൊപ്പം ‛കാന്ത' എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച ഭാഗ്യശ്രീ പോർസ് ആണ്. ഇത് സംബന്ധപെട്ട ഔദ്യോഗിക പ്രഖ്യാപനം ഇന്ന് പുറത്തുവന്നിട്ടുണ്ട്. ഇത് ഭാഗ്യശ്രീ പോർസ് അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് സിനിമയാണ്. ഇപ്പോൾ ചിത്രീകരണം നടന്നു വരുന്ന ഈ സിനിമ ഈ വർഷാവസാനം പുറത്തുവരുമെന്നുള്ള റിപ്പോർട്ടുമുണ്ട്.
Photo Courtesy - Google










