03:46am 30 August 2026
NEWS
ബാംഗ്ലൂർ ഡേയ്സിന് ശേഷം ദുൽഖറും നിവിനും ഒന്നിച്ച് അടുത്ത ഓണത്തിന് തീയേറ്ററുകളിൽ തീപ്പൊരിയാവാൻ ഗിരീഷ് എ.ഡി ചിത്രം
28/08/2026  08:32 PM IST
സുരേഷ് വണ്ടന്നൂർ
ബാംഗ്ലൂർ ഡേയ്സിന് ശേഷം ദുൽഖറും നിവിനും ഒന്നിച്ച്! അടുത്ത ഓണത്തിന് തീയേറ്ററുകളിൽ തീപ്പൊരിയാവാൻ ഗിരീഷ് എ.ഡി ചിത്രം

​പത്തുവർഷങ്ങൾക്കുശേഷം നിവിൻ പോളിയും ദുൽഖർ സൽമാനും വീണ്ടും ഒന്നിക്കുന്നു. 'ബാംഗ്ളൂർ ഡെയ്‌സ്', 'വിക്രമാദിത്യൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും കൈകോർക്കുന്ന പുതിയ സിനിമയുടെ തിരക്കഥാ ചർച്ചകൾ ആരംഭിച്ചു. പ്രേമലു, തണ്ണീർമത്തൻ ദിനങ്ങൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ഈ ചിത്രം അടുത്ത ഓണം റിലീസായാണ് പ്ലാൻ ചെയ്യുന്നത്.​പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെയും വേഫെറർ ഫിലിംസിന്റെയും ബാനറിൽ നിവിൻ പോളിയും ദുൽഖർ സൽമാനും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. ഈ ഓണത്തിന് റിലീസ് ചെയ്യാനിരുന്ന ദുൽഖർ സൽമാന്റെ 'ഐ ആം ഗെയിം' ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വെച്ചിരുന്നു. അതേസമയം, 'ബെത്‌ലഹേം യൂണിറ്റ്' എന്ന ചിത്രത്തിന്റെ വമ്പൻ വിജയം നിവിൻ പോളിയുടെ കരിയറിൽ വലിയ തിരിച്ചുവരവാണ് നൽകിയിരിക്കുന്നത്.​മലയാള സിനിമയിലെ പ്രിയ താരങ്ങൾ വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലും പ്രതീക്ഷയിലുമാണ് പ്രേക്ഷകരും ആരാധകരും.


 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img