02:21am 07 November 2026
NEWS
20 ദിനങ്ങൾ പിന്നിട്ട ആശാ സമരത്തിന് ഐക്യദാർഢ്യമായി മഞ്ഞപ്രയിൽ പ്രതിഷേധ സമരജ്വാല നടത്തി


01/03/2025  06:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
20 ദിനങ്ങൾ പിന്നിട്ട ആശാ സമരത്തിന് ഐക്യദാർഢ്യമായി മഞ്ഞപ്രയിൽ പ്രതിഷേധ സമരജ്വാല നടത്തി

മഞ്ഞപ്ര : തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ പോരാട്ടവീര്യം ചോരാതെ നടത്തിവരുന്ന ആശവർക്കർമാരുടെ ആശാ സമരത്തിന് ഐക്യദാർഢ്യമായി മഞ്ഞപ്രയിൽ പ്രതിഷേധ സമരജ്വാല നടത്തി.മഞ്ഞപ്ര വടക്കുംഭാഗം ജംഗ്ഷനിൽ ഐഎൻടിയുസി ഐ മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ ജ്വാല സമരം ഐ എൻ ടി യു സി ഐ റീജിനൽ പ്രസിഡൻറ് ബാബു സാനി ഉദ്ഘാടനം ചെയ്തു.അഞ്ച് വർഷത്തിലധികമായി ആശാവർക്കറായി ജോലി ചെയ്യുന്നവരെ ആരോഗ്യ വകുപ്പിലെ വിവിധ തലങ്ങളിൽ സ്ഥിര ജോലിക്കാരായി നിയമിക്കണമെന്ന് റീജനൽ പ്രസിഡൻറ് ബാബു സാനി ആവശ്യപ്പെട്ടു. ആശാവർക്കർമാരോട് സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചും, ഇവർക്ക് നീതി നൽകുകയെന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധ സമരജ്വാല നടത്തിയത്.ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണം. പ്രതികൂല സാഹചര്യങ്ങളെപ്പോലും വക വയ്ക്കാതെ വളരെ സ്തുത്യർഹമായ സേവനം നടത്തി കേരളത്തിൻ്റെ ആരോഗ്യ മേഖലയെ കോട്ട കെട്ടി കാക്കുന്ന ആശാ വർക്കർമാരുടെ ആവശ്യങ്ങൾ തികച്ചും ന്യായമാണ്. ലഭിക്കുന്ന കൂലിയേക്കാൾ പതിന്മടങ്ങ് സേവനംമാണ് ഇവർ ചെയ്യുന്നത്. ഇവരുടെ ആവശ്യങ്ങളെ പുച്ഛത്തോടെ തള്ളിക്കളയാതെ മുഖ്യമന്ത്രി തന്നെ നേരിട്ട് സമരക്കാരുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കണം. സേവന വേതന വ്യവസ്ഥകൾ നിശ്ചയിച്ച് അവരെ ആരോഗ്യ പ്രവർത്തകരായി അംഗീകരിക്കണം. ആശ വർക്കർമാർക്ക് മിനിമം വേതനം വർധിപ്പിക്കുമ്പോൾ ധനപ്രതിസന്ധിയെ കുറിച്ചാണ് സർക്കാർ പറയുന്നത് എന്നാൽ മന്ത്രിമാരുടെ ഔദോഗിക വാഹനങ്ങൾ മാറ്റി വാങ്ങാൻ കോടികളാണ് കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയത്. അതുകൊണ്ടുതന്നെ പ്രശ്നം ധനപ്രതിസന്ധിയുടേതല്ല സമീപനത്തിൻ്റേതാണ്.സംസ്ഥാന ജനതയുടെ ആരോഗ്യ സംരക്ഷണത്തിനു വേണ്ടി രാപകൽ അധ്വാനിക്കുന്ന ആശാ വർക്കർമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറാക്കണമെന്ന് ഐ എൻ ടി യു സി ഐ ആവശ്യപ്പെട്ടു. സമരം ചെയ്യുന്നവരെ അധിക്ഷേപിക്കുന്ന മനോഭാവം സി ഐ ടി യു അവസാനിപ്പിക്കണം.മണ്ഡലം പ്രസിഡൻറ് ജോസൺ വി. ആൻ്റണി അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ജില്ല സെക്രട്ടറി എം.വി. സെബാസ്റ്റ്യൻ, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഡേവീസ് മണവാളൻ , എക്സിക്യൂട്ടീവ് അംഗങ്ങളായ ഷൈബി പാപ്പച്ചൻ , ജോഷി പടയാടൻ,  യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ടിനു മോബിൻസ് , യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി അലക്സ് ആൻ്റു, സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം ബൈജു കോളാട്ടുകുടി , നേതാക്കളായ ജോയ് അറയ്ക്ക, ജോൺസൺ എലിഞ്ഞേലി,ഡേവീസ് ചൂരമന, എം.ഇ സെബാസ്റ്റ്യൻ, കെ. സോമശേഖരൻ പിള്ള, ബെന്നി വടക്കുഞ്ചേരി, ബാബു തിരുതനത്തിൽ, വിൽസൺ മാടൻ, ബെന്നി ചക്യേത്ത് എന്നിവർ പ്രസംഗിച്ചു.

ചിത്രം ഉണ്ട് : ആശാവർക്കർ സമരം ഒത്ത് തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഐഎൻടിയുസി ഐ മഞ്ഞപ്രയിൽ നടത്തിയ പ്രതിഷേധ സമരജ്വാല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img