ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ കുറവുണ്ടായി, പിടിച്ചെടുത്ത ലഹരി മരുന്നുകളില്‍ 19 ശതമാനം വര്‍ധന കേസുകളുടെ എണ്ണം 9208 ൽ നിന്ന് 10301 ആയി ഉയർന്നു. ലഹരി മാഫിയയുടെ വേരറക്കുക എന്ന ലക്ഷ്യത്തോടെ ആ ആഭ്യന്തര വകുപ്പ് നടപ്പാക്കിവരുന്ന 'ഓപ്പറേഷൻ തൂഫാൻ 100 ദിവസങ്ങൾ പൂർത്തിയാക്കുകയാണ്.ഈ കാലയളവിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണവും, പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ അളവും, മറ്റ് കുറ്റകൃത്യങ്ങളുടെ എണ്ണത്തിലെ കുറവും പരിശോധിക്കുമ്പോൾസുരക്ഷിതമായ ഒരു കേരളത്തിലേക്കുള്ള മാറ്റത്തിന് കളമൊരുക്കുന്നതിൽഓപ്പറേഷൻ തൂഫാൻ നിർണായകമായ പങ്കുവഹിച്ചു എന്ന് കാണാം.മയക്കു മരുന്നുകളുടെ നിർമ്മാണം വിതരണം ഉപയോഗം എന്നിവ തടയുന്നതിലും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിലുംകഴിഞ്ഞ മൂന്നുമാസ കാലയളവിൽ സംസ്ഥാന പോലീസ് ഏകോപിതവും കാര്യക്ഷമവുമായ എൻഫോഴ്സ്മെന്റ് നടപടികളാണ് സ്വീകരിച്ചത്.
2026 ജൂൺ 2 മുതൽ ഇതുവരെ യുള്ള കണക്കുകൾ പരിശോധിച്ചാൽ അതിശയിപ്പിക്കുന്ന രീതിയിലുള്ള മാറ്റങ്ങൾ സംഭവിച്ചതായി കാണാം.2025-ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ കണക്കുകൾ രണ്ട് കാര്യം വ്യക്തമായി പറയുന്നു. ഒന്ന്, ലഹരിക്കെതിരായ ഇൻഫോഴ്സ്മെൻ്റ് നടപടികൾ കൂടുതൽ മൂർച്ചയുള്ളതായി. രണ്ട്, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഗുരുതര കുറ്റകൃത്യങ്ങളിൽ ശ്രദ്ധേയമായ കുറവുണ്ടായി.
തൂഫാൻ : ശ്രദ്ധേയമായ മാറ്റങ്ങൾ
1. ലഹരിക്കെതിരെ : കേസ് മാത്രമല്ല, ശൃംഖല തകർക്കൽ കൂടി
ലഹരി മരുന്ന് കേസുകളുടെ എണ്ണം 9208 ൽ നിന്ന് 10301 ആയി ഉയർന്നു.
അറസ്റ്റ് 9,947ൽ നിന്ന് 11146 ആയി. കൂടാതെ, കോട്പ പ്രകാരം
5718 കേസുകളും എടുത്തിട്ടുണ്ട്. ഇവരിൽ നിന്നും
23571.253 ഗ്രാം എം.ഡി.എം.എ.യും 1228.527 കിലോഗ്രാം കഞ്ചാവും 4740.839 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്.
നിലവിലെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് മലപ്പുറത്താണ് (1022). ഏറ്റവും കൂടുതൽ അറസ്റ്റ് നടന്നിട്ടുള്ളതും മലപ്പുറത്താണ് (1181 പേർ). 1007 കേസുകളുമായി രണ്ടാം സ്ഥാനത്താണ് കോഴിക്കോട് സിറ്റി. കൊച്ചി ,പാലക്കാട്, കോട്ടയം എന്നീ പോലീസ് ജില്ലകൾ തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. 700 ലധികം കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കണ്ണൂർ റൂറലിലാണ് ഏറ്റവും കുറവ് കേസുകളുള്ളത്, 151 എണ്ണം.
മേൽപ്പറഞ്ഞത് കേസ് കൂടിയ കണക്ക് മാത്രമല്ല. ലഹരി വിപണിയിൽ എത്തിയശേഷം പിടിക്കുന്ന രീതി മാറിക്കഴിഞ്ഞു. നിർമ്മാണം, കടത്ത്,
വിതരണശൃഖല എന്നീ മൂന്ന് ഘട്ടങ്ങളിലും ഒരേസമയം പോലീസും ഇതര സംവിധാനങ്ങളും ലഹരിക്കെതിരായ കുരുക്ക് മുറുക്കി.
അതിന്റെ തെളിവാണ് ഇതുവരെ പിടിച്ചെടുത്ത ആകെ ലഹരി മരുന്നുകളുടെ എണ്ണം
1,259-ഓളം കിലോഗ്രാമാണ് എന്ന വസ്തുത. കഴിഞ്ഞ വർഷം ഇത് 1,058.66 kg ആയിരുന്നു. ഏകദേശം 19 ശതമാനം വർധനമാനമാണ് ഇക്കാര്യത്തിലെ വർധന.
2. സിന്തറ്റിക് ഡ്രഗ്സുകൾക്ക് കനത്ത പ്രഹരം
എംഡിഎംഎ പോലുള്ള സിന്തറ്റിക് ഡ്രഗ്സാണ് ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളി ഇവിടെയാണ് ഓപ്പറേഷൻ തൂഫാൻ ഏറ്റവും വലിയ നേട്ടം കൊയ്തത്.
കഴിഞ്ഞവർഷം ഈ കാലഘട്ടത്തിൽ 8.211 kg എംഡിഎംഎ
പിടിച്ചെടുത്തൂവെങ്കിൽ ഇപ്പോൾ പിടിച്ചെടുത്തതിൻ്റെ അളവ് ഇപ്പോൾ
24 കി. ഗ്രാമായി വർദ്ധിച്ചു. വർധന 187 ശതമാനം. മലപ്പുറം ജില്ലയുടെ കണക്ക് കൂടുതൽ ഞെട്ടിക്കുന്നതാണ്. 1.200 കി.ഗ്രാമിൽനിന്ന് 15.176 കി.ഗ്രാം ആയി മാറി. 1,164.67 ശതമാനം വർധന. സംസ്ഥാനത്ത് ഏറ്റവും വലിയ വർധനയും ഇവിടെത്തന്നെ.
ഹെറോയിൻ, ബ്രൗൺ ഷ്യഗൻ, ചരസ്, ഹാഷിഷ് ഓയിൽ, മെത്തംഫെറ്റമിൻ
തുടങ്ങിയ ഹാർഡ് ഡ്രഗ്സുകളുടെ പിടിച്ചെടുക്കൽ എണ്ണവും കുത്തനെ ഉയർന്നു. ബ്രൗൺ ഷുഗ റിൻ്റെ പിടിത്തം 42 മടങ്ങും ചരസിൻ്റെ 279.5% ഉം വർധിച്ചു. കഞ്ചാവ് മിഠായി,
ഓപിയം, കഞ്ചാവ് ഓയിൽ, മയക്കുമരുന്ന് ഇൻ ജക്ഷൻ എന്നീ പുതിയ രൂപങ്ങളും ഇക്കുറി വലയിലായി. ലഹരി മാഫിയയുടെ പുതിയ തന്ത്രങ്ങളെ പോലീസ് അതേ വേഗത്തിൽ തിരിച്ചറിഞ്ഞു എന്നതിന്റെ സൂചനയാണിത്.
3. കഞ്ചാവ് കൃഷി ഇല്ലാതാകുന്നു.
കഞ്ചാവ് കൃഷിക്കെതിരെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു നടപടിയാണ് ഇത്തവണ ഉണ്ടായത്. 2025 ൽ 33 ചെടികൾ മാത്രം നശിപ്പിച്ച സ്ഥാനത്ത് 2026ൽ 2,398 ചെടികൾ വേരോടെ പിഴുതെറിയാൻ ഓപ്പറേഷൻ തൂഫാന് കഴിഞ്ഞു.
73 മടങ്ങ് വർധന. അതിൽ 2200 ഓളം എണ്ണം പാലക്കാട്ട് മാത്രമാണ്.
കേസെടുത്ത് തീർക്കുന്നതിൽ നിന്ന് കൃഷിയുടെ ഉറവിടം തന്നെ ഇല്ലാതാക്കുന്ന തന്ത്രത്തിലേക്ക് പോലീസ് മാറിയതിന്റെ ഫലമാണിത്.
4. അതിർത്തി കടന്നുള്ള കടത്തിൽ റെയിൽവേ ഇടപെടൽ
അന്തർസംസ്ഥാന ലഹരി ശൃംഖലയെ തകർക്കാൻ റെയിൽവേ വഴി നടപ്പാക്കിയ ശക്തമായ പ്രതിരോധമാണ് മറ്റൊരു പ്രത്യേകത.
കേസുകൾ 34 ൽ നിന്ന് 115 ആയി. 227 ശതമാനം വർദ്ധന. അറസ്റ്റ് 22ൽ നിന്ന് 81 ആയി. 255 ശതമാനം വർദ്ധനവ്.
കഞ്ചാവ് പിടിത്തം 170.773 കിഗ്രാമിൽ നിന്ന്
394.773 കി.ഗ്രാമായി. 131.2% വർദ്ധന.
ഉറവിടത്തിൽവെച്ച് തന്നെ ശൃംഖലയെ തടയുക എന്ന തന്ത്രം ഫലം കണ്ടു എന്നതാണ് ഇക്കാര്യത്തിൽ ബോധ്യപ്പെടുന്നത്.
5. സ്ത്രീകളും കുട്ടികളും: കണക്കുകളിലെ ആശ്വാസം
ലഹരിക്കെതിരെ ശക്തമായപ്പോൾ ഇൻഫോഴ്സ്മെന്റ് നടപടികൾ നടപ്പാക്കിയപ്പോൾ മറ്റ് കുറ്റകൃത്യങ്ങളിലും കുറവുണ്ടായി എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആകെ കേസുകൾ മേൽപ്പറഞ്ഞ കാലഘട്ടത്തിൽ 13,631ൽ നിന്ന് 13,371 ആയി കുറഞ്ഞു. 1.9 ശതമാനം കുറവ്.
മറ്റ് കണക്കുകൾ നോക്കാം:
- ബലാൽസംഘം: 740 ൽ നിന്ന് 593 ലേക്ക് കുറഞ്ഞു. 19.9 ശതമാനം കുറവ്. സ്‌ത്രീകൾക്കെതിരായ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏറ്റവും വലിയ കുറവാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്.
- ഗുരുതര പോക്സോ (POCSO) കേസുകളിൽ13.6 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. (595 → 514)
- തട്ടികൊണ്ട് പോകൽ: കേസുകളുടെ എണ്ണം 374 ൽ നിന്ന് 315 ആയി കുറഞ്ഞു. (15.8% കുറവ്)
- സ്ത്രീധന മരണങ്ങളുടെ എണ്ണം 4 ൽ നിന്ന് ഒന്നായി കുറഞ്ഞു.
- ആളുകളെ കടത്തിക്കൊണ്ടുപോകുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം 11 ൽ നിന്ന് 4 ആയി കുറഞ്ഞു. (63.6 ശതമാ mo കുറവ്)
6. ഗുരുതര കുറ്റങ്ങൾക്ക് കടിഞ്ഞാൺ
ഗുരുതര ദേഹോപദ്രവ കുറ്റകൃത്യങ്ങളിലും കുറവ് വന്നൂ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കൊലപാതക കേസുകൾ 79ൽ നിന്നും 70 ആയും
നരഹത്യ 29 22 ആയും
ആത്മഹത്യ പ്രേരണ കേസുകൾ 32 ൽ നിന്നും പകുതിയായി കുറഞ്ഞു.
അശ്രദ്ധ മൂലമുള്ള മരണങ്ങളിലും അപകട കേസുകളുടെ എണ്ണത്തിലും 53.9 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
റോഡ് സുരക്ഷയും പൊതുസുരക്ഷയും ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്ക് ഓപ്പറേഷൻ തൂഫാൻ ശക്തമായ പിന്തുണ നൽകിയെന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്.
ലഹരി വേട്ടയ്ക്കെതിരായ പ്രവർത്തനങ്ങൾക്ക്, രാജ്യത്തിനുംപ്രത്യേകിച്ച് ദക്ഷിണേന്ത്യേക്കും മാതൃകയായി മാറിയിരിക്കുകയാണ് ഓപ്പറേഷൻ തൂഫാൻ : ദി നാർക്കോ ഹണ്ട്. ലഹരിയുടെ പിടിയിൽ നിന്നും പുതിയ തലമുറയെ മാറ്റിനിർത്തുന്നതിനുള്ള ശക്തമായ ജനകീയ മുന്നേറ്റമാണ് ഈ പദ്ധതി.
ഇതിവിടെ അവസാനിക്കുന്നില്ല.
സൈബർ ലോകത്തിനും ആധുനിക രീതികൾക്കും അനുയോജ്യമായ സാങ്കേതിക മാർഗങ്ങളിലുടെ ലഹരിയുടെ പേരുകൾ പൂർണ്ണമായും ഇല്ലാതാക്കുന്നതിനായി
യജ്ഞം തുടരുക തന്നെ ചെയ്യും.
ലഹരിയുടെ ഉറവിടം കണ്ടെത്തുക, വിതരണ ശൃംഖല തകർക്കുക, അതിർത്തികളിൽ കുരുക്ക് മുറുക്കുക, കഞ്ചാവ് കൃഷി ഇല്ലാതാക്കുക, പ്രതികളെ വേഗം നിയമത്തിന് മുന്നിലെത്തിക്കുക,ലഹരിക്ക് അടിമപ്പെട്ട വരെ
ഡി അഡിക്ഷൻ ചികിത്സയിലൂടെ പുതുജീവിതത്തിലേക്ക് എത്തിക്കുക, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുക തുടങ്ങിയ മഹത്തായ ലക്ഷ്യങ്ങളുമായി രണ്ടാം ഘട്ടത്തിലേയ്ക്ക് കടക്കുകയാണ് ഓപ്പറേഷൻ തൂഫാൻ.
കേരളത്തെ കൂടുതൽ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു ഉറച്ച കാൽവയപ്പാണ് ഓപ്പറേഷൻ തൂഫാൻ എന്ന് നിസംശയം പറയാം.








