03:17am 21 September 2026
NEWS
ജയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗത്തിന്റെ നേതാവായി അഫീറ ബീബി
13/11/2025  07:20 AM IST
nila
 ജയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗത്തിന്റെ നേതാവായി അഫീറ ബീബി

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യ സൂത്രധാരന്റെ ഭാര്യ ജയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാത്തുൽ മൊമിനാത്തിൽ ചേർന്നതായി റിപ്പോർട്ട്. പുൽവാമ ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യ സൂത്രധാരൻ ഉമർ ഫറൂഖിന്റെ ഭാര്യ അഫീറ ബീബി, ഡൽഹി സ്ഫോടനത്തിന് ആഴ്ചകൾക്ക് മുൻപാണ് സംഘടനയിൽ സജീവമായത്.  ജയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാ​ഗമായ ജമാത്തുൽ മൊമിനാത്തിന്റെ പ്രധാന മുഖവും ഷൂറാ കമ്മിറ്റി അംഗവുമാണ് ഇപ്പോൾ അഫീറ ബീബി.

മസൂദ് അസ്ഹറിന്റെ ഇളയ സഹോദരി സാദിയ അസ്ഹറാണ് വനിതാ ബ്രിഗേഡിന്റെ തലവൻ. സാദിയയുടെ ഭർത്താവ് യൂസഫ് അസ്ഹർ 1999ലെ കണ്ടഹാർ വിമാന തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രധാന പ്രതിയായിരുന്നു. ഒക്ടോബർ 8നാണ് വനിതാ ബ്രിഗേഡ് രൂപീകരിച്ചതായി മസൂദ് അസർ പ്രഖ്യാപിച്ചത്. തുടർന്ന് ഒക്ടോബർ 19ന് പാക്ക് അധിനിവേശ കാശ്മീരിലെ റാവൽകോട്ടിൽ റിക്രൂട്ട്മെന്റ് പരിപാടിയും നടന്നു.

ഐഎസ്, ഹമാസ്, എൽടിടിഇ തുടങ്ങിയ സംഘടനകളുടെ മാതൃകയിൽ സ്ത്രീകളെ ഉപയോഗിച്ച് ഭീകര ശൃംഖല ശക്തിപ്പെടുത്താനും ചാവേർ ആക്രമണങ്ങൾക്ക് അവരെ പരിശീലിപ്പിക്കാനുമാണ് ജയ്ഷെ മുഹമ്മദിന്റെ പുതിയ നീക്കം. സുരക്ഷാ ഏജൻസികൾ ഇതിനോടകം ജാഗ്രതാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img