NEWS
അഫ്ഗാൻ പൗരൻമാർ നാടണയും: ഖത്തറിന്റെ ഇടപെടലുകൾക്ക് വിജയം
19/07/2025 07:18 PM IST
nila

ദോഹ:ജർമ്മനിയിൽ നിന്ന് അഫ്ഗാൻ പൗരന്മാരുടെ രണ്ടാമത്തെ സംഘത്തെ അവരുടെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാൻ സൗകര്യമൊരുക്കിയതായി ഖത്തർ പ്രഖ്യാപിച്ചു.
81 അഫ്ഗാൻ പൗരന്മാർ ഉൾപ്പെടുന്ന രണ്ടാമത്തെ സംഘത്തെയാണ് ദോഹയിൽ നടന്ന നിരവധി ചർച്ചകളിലൂടെ അഫ്ഗാൻ പൗരന്മാർക്ക് നാടണയാൻ സൗകര്യമൊ രുക്കിയ തെന്ന്
വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.കഴിഞ്ഞ വർഷം ആദ്യ ഗ്രൂപ്പിലെ 28 അഫ്ഗാൻ പൗരന്മാരെ സ്വദേശത്തേക്ക് തിരിച്ചയച്ചതിനുശേഷം, ഈ സംരംഭത്തിന്റെ വിജയത്തിന്റെയും സുസ്ഥിരതയുടെയും കൂടുതൽ സ്ഥിരീകരണമാണ് ഈ സംഘത്തിന്റെ തിരിച്ചുവരവ് സാധ്യമാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
സ്വദേശത്തേക്ക് കൊണ്ടുപോകുന്ന പ്രക്രിയ പൂർത്തിയായതിനുശേഷം
സുസ്ഥിരതഉറപ്പാക്കാൻ
പ്രത്യേക സംവിധാനം തുടരുമെന്ന് ഖത്തർ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ-ഖുലൈഫിപറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











