02:08pm 19 April 2026
NEWS
എഎഫ്‌സി ചാമ്പ്യൻസ് ലീഗ്: അൽ അഹ്‌ലി ഇന്ന് ജോർദാന്റെ അൽ ഹുസൈനെ നേരിടും
19/04/2026  12:23 PM IST
nila
എഎഫ്‌സി ചാമ്പ്യൻസ് ലീഗ്: അൽ അഹ്‌ലി ഇന്ന് ജോർദാന്റെ അൽ ഹുസൈനെ നേരിടും

ദോഹ: എഎഫ്‌സി ചാമ്പ്യൻസ് ലീഗ് (ACL) ടൂ ക്വാർട്ടർ ഫൈനലിൽ ഖത്തറിന്റെ അൽ അഹ്‌ലി എസ്‌സി ഇന്ന് ജോർദാന്റെ അൽ ഹുസൈനുമായി ഏറ്റുമുട്ടും. ദുബായിലെ സബീൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഈ മത്സരം അൽ അഹ്‌ലിയെ സംബന്ധിച്ചിടത്തോളം സീസണിലെ ഏറ്റവും നിർണ്ണായകമായ പോരാട്ടമാണ്.ഗ്രൂപ്പ് ബിയിൽ 10 പോയിന്റോടെ ഒന്നാമതെത്തിയ അൽ അഹ്‌ലി, പ്രീ-ക്വാർട്ടറിൽ ഇറാന്റെ സെപഹാനെ രണ്ട് പാദങ്ങളിലായി 3-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ക്വാർട്ടറിൽ എത്തിയത്. ആഭ്യന്തര ലീഗിലെ തിരിച്ചടികൾക്ക് ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ വിജയത്തിലൂടെ മറുപടി നൽകാനാണ് ടീമിന്റെ ലക്ഷ്യം.മികച്ച ഫോമിലുള്ള ജോർദാൻ ടീമാണ് അൽ ഹുസൈൻ. ഗ്രൂപ്പ് സി ജേതാക്കളായ അവർ പ്രീ-ക്വാർട്ടറിൽ  4-2 ന് തകർത്താണ് വരുന്നത്. ജോർദാൻ ആഭ്യന്തര ലീഗിലും അവർ കിരീട പോരാട്ടത്തിൽ മുന്നിലുണ്ട്.അൽ ഹുസൈൻ കരുത്തരായ എതിരാളികളാണെന്ന് അൽ അഹ്‌ലി പരിശീലകൻ യൂനസ് അലി പറഞ്ഞു. "ഇതൊരു 90 മിനിറ്റ് പോരാട്ടമാണ്. സെമി ഫൈനലിലെത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. മത്സരത്തിലുടനീളം അതീവ ഏകാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്," അദ്ദേഹം വ്യക്തമാക്കി. സെറ്റ് പീസുകളിൽ എതിരാളികൾ അപകടകാരികളാണെന്നും അതിനാൽ പ്രതിരോധത്തിൽ അതീവ ജാഗ്രത വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
​ക്ലബ്ബിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കാൻ ടീം സജ്ജമാണെന്ന് മിഡ്‌ഫീൽഡർ ഇദ്രിസ് ഫതൂഹിയും പ്രതികരിച്ചു. ജയിക്കുന്നവർക്ക് സെമി ഫൈനലിലേക്ക് യോഗ്യത നേടാം എന്നതിനാൽ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം ജീവൻമരണ പോരാട്ടമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img