03:03pm 05 November 2026
NEWS
എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരം: മലയാളി താരംവിപിൻ മോഹൻഹാട്രിക് ഗോൾനേടി
11/09/2025  11:16 AM IST
nila
എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരം: മലയാളി താരംവിപിൻ മോഹൻഹാട്രിക് ഗോൾനേടി

ദോഹ: അണ്ടർ-23 എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ബ്രൂണെയെ 6-0ന് തകർത്തു. മലയാളി താരം വിപിൻ മോഹൻ ഹാട്രിക് ഗോൾ നേടി മത്സരത്തിലെ താരമായി.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യ മുന്നേറ്റം ഉറപ്പിച്ചു. മൂന്നാം മിനിറ്റിൽ ഡിഫൻഡർ അന്ത്യാഷ് പ്രജാപതി ഗോൾ നേടി ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചു. പിന്നീട് 31-ാം മിനിറ്റിൽ വിപിൻ മോഹൻ ഗോൾ നേടി സ്കോർ 2-0 ആക്കി. ഇടവേളയ്ക്ക് മുമ്പും ഇന്ത്യക്ക് മുൻതൂക്കം നിലനിർത്താൻ കഴിഞ്ഞു.
രണ്ടാം പകുതിയിൽ ആക്രമണം ശക്തമാക്കിയ ഇന്ത്യ, 62-ാം മിനിറ്റിൽ വിപിൻ, ഹാദിക് എന്നിവർ ചേർന്ന് ലീഡ് 4-0 ആയി ഉയർത്തി. 83-ാം മിനിറ്റിൽ മുഹമ്മദ് ഹാദിക് ഗോൾ നേടി. 87-ാം മിനിറ്റിൽ വിപിൻ തന്റെ മൂന്നാം ഗോൾ കൂടി നേടി ഹാട്രിക് പൂർത്തിയാക്കി ഇന്ത്യ 5-0ന് മുന്നിലെത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img