12:51am 29 October 2026
NEWS
എയറോനോട്ടിക്കൽ ബിരുദദാന ചടങ്ങ്: ഗതാഗത മന്ത്രി ഷൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ താനി ഉത്ഘാടനം ചെയ്തു
03/06/2025  02:22 PM IST
nila
എയറോനോട്ടിക്കൽ ബിരുദദാന ചടങ്ങ്: ഗതാഗത മന്ത്രി  ഷൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ താനി ഉത്ഘാടനം ചെയ്തു

ദോഹ: ഖത്തർ എയറോനോട്ടിക്കൽ അക്കാദമി അഞ്ച് സിവിൽ ഏവിയേഷൻ അക്കാദമിക് പ്രോഗ്രാമുകളിലെ 2025-ാം ക്ലാസ് ബിരുദദാന ചടങ്ങ് ഗതാഗത മന്ത്രി ഹെഷൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ താനിയുടെ സാന്നിധ്യത്തിൽനടന്നു.
എയർ ട്രാഫിക് കൺട്രോൾ, പൈലറ്റ് പരിശീലനം, കാലാവസ്ഥാ നിരീക്ഷണം, എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയറിംഗ്, എയർപോർട്ട് ഓപ്പറേഷൻസ് മാനേജ്മെന്റ് എന്നിവയാണ് അഞ്ച് പ്രോഗ്രാമുകൾ. നിരവധി മന്ത്രിമാർ, സർക്കാർ സ്ഥാപന മേധാവികൾ, അംബാസഡർമാർ, വ്യോമയാന വ്യവസായ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ക്യുഎഎ ഡയറക്ടർ ജനറൽ ഷെയ്ഖ് ജാബർ ബിൻ ഹമദ് അൽ താനി പങ്കെടുത്തവരെ അഭിസംബോധന ചെയ്യുകയും പുതിയ ബിരുദധാരികളെ അഭിനന്ദിക്കുകയയും ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img