06:11pm 25 June 2026
NEWS
എയ്റോ ഇന്ത്യ: എയർക്രാഫ്റ്റിൽ പറന്ന് ബിജെപി എംപി
13/02/2025  03:13 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
എയ്റോ ഇന്ത്യ: എയർക്രാഫ്റ്റിൽ പറന്ന് ബിജെപി എംപി

ബംഗളൂരു: എയ്റോ ഇന്ത്യ 2025 നാലാം ദിവസത്തേക്ക് കടന്നപ്പോൾ പൊതുജനങ്ങൾക്കുള്ള സന്ദർശനം തുടങ്ങി. ഇന്നും നാളെയും പൊതുജനങ്ങൾക്ക് ടിക്കറ്റെടുത്ത് ഇവിടെ പ്രവേശിക്കാം.  ഇതോടെ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലെ പവലിയനുകളിൽ വലിയ തിരക്കാണനുഭവപ്പെടുന്നത്.
 ഇന്ന് രാവിലെ വ്യോമസേനയുടെ പരിശീലക എയർക്രാഫ്റ്റായ എച്ച് റ്റിറ്റി -40 ൽ പറക്കാൻ ബിജെപി എം പി തേജസ്വി സൂര്യയ്ക്ക് അവസരം ലഭിച്ചു.  ബെംഗളൂരു സൗത്ത് എം പിയാണ് അദ്ദേഹം. 30 മിനിറ്റ് നേരമാണ് തേജസ്വി സൂര്യ വിമാനത്തിൽ 
പറന്നത്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്ക്സ് ലിമിറ്റഡ് തദ്ദേശിയമായി വികസിപ്പിച്ചെടുത്തതാണ് എച്ച് റ്റിറ്റി -40 എയർക്രാഫ്റ്റ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img