11:59pm 05 October 2026
NEWS
പെരിയാർ വാലി ജലസേചന കനാൽ ശുചീകരണം സമയബന്ധിതമായി പൂർത്തിയാക്കണം ഉപദേശക സമിതി യോഗം
05/10/2026  08:30 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പെരിയാർ വാലി ജലസേചന കനാൽ ശുചീകരണം സമയബന്ധിതമായി പൂർത്തിയാക്കണം ഉപദേശക സമിതി യോഗം
HIGHLIGHTS

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന  പെരിയാർ വാലി ജലസേചന കനാൽ ഉപദേശക സമിതി യോഗത്തിൽ ജില്ലാ കളക്ടർ ജി പ്രിയങ്ക അധ്യക്ഷത വഹിക്കുന്നു. എം എൽ എമാരായ അൻവർ സാദത്ത്, ഷിബു തെക്കുംപുറം, വി പി സജീന്ദ്രൻ , മനോജ് മൂത്തേടൻ എന്നിവർ സമീപം

പെരിയാർ വാലി ജലസേചന കനാൽ ശുചീകരണം   സമയബന്ധിതമായി പൂർത്തിയാക്കാനുംവരുന്ന വേനൽക്കാലം കണക്കിലെടുത്ത് കുടിവെള്ള ദൗർലഭ്യം വരാതിരിക്കാനുള്ള നടപടികൾ ഊർജിതമാക്കാനും കനാൽ ഉപദേശക സമിതി യോഗം നിർദ്ദേശിച്ചു.

ജില്ലാകളക്ടറുടെ അധ്യക്ഷതയിൽ എം എൽ എമാരായ അൻവർ സാദത്ത്, ഷിബു തെക്കുംപുറം, വി പി സജീന്ദ്രൻ, മനോജ് മൂത്തേടൻ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.

നിർമ്മാണ, അറ്റകുറ്റപ്പണികൾക്കായി  അഞ്ച് കോടി രൂപ വീതം ആകെ പത്ത് കോടി രൂപയുടെ  അധിക പ്രൊപ്പോസൽ സർക്കാരിലേക്ക് അടിയന്തരമായി അയക്കാനും യോഗത്തിൽ തീരുമാനമായി.

 മഴലഭ്യത കുറയുന്നത് കണക്കിലെടുത്ത് കനാൽ തുറക്കുന്നതിൻ്റെ ട്രയൽ റൺ നവംബർ 25ന് നടത്താനും ഡിസംബർ ഒന്നിന് ജലവിതരണം ആരംഭിക്കാനും തീരുമാനിച്ചു.

കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ആലുവ പി വി ഐ പി (ഡിവിഷൻ നം. രണ്ട് ) എക്സിക്യൂട്ടീവ് എഞ്ചിനീയർ സി വി ബൈജു, പെരുമ്പാവൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സി എൻ രഞ്ജിത, ജില്ലാ പ്ലാനിങ് ഓഫീസർ ടി ജോതിമോൾ, വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർമാർ, എ ഇ മാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img