05:07pm 12 November 2026
NEWS
ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പരസ്യം: സനാതനധർമ്മ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം
17/04/2026  10:48 PM IST
nila
 ശ്രീകൃഷ്ണനെ  അവഹേളിക്കുന്ന പരസ്യം: സനാതനധർമ്മ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം

ചെങ്ങന്നൂർ: ചേർത്തലയിലെ മെഹർ മന്തി റസ്റ്റോറന്റിന്റെ വിഷു ആശംസ കാർഡിൽ ശ്രീകൃഷ്ണനെ  അവഹേളിക്കുന്ന തരത്തിൽ വാഴയിലയിൽ ബിരിയാണിയും, ചിക്കനും  വിളമ്പി വെച്ചിരിക്കുന്നത്   ആർത്തിയോടെ ശ്രീകൃഷ്ണൻ നോക്കിയിരിക്കുന്നതായുള്ള പരസ്യം സനാതനധർമ്മ വിശ്വാസികളുടെ നെഞ്ചിലേല്പിച്ച ഉണങ്ങാത്ത മുറിവാണ്.   ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഹോട്ടൽ ഉടമയ്ക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാവണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്  പേരിശ്ശേരി പഴയാറ്റിൽ പടിയിൽ  സനാതനധർമ്മ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗം രമേശ് പേരിശ്ശേരി ഉദ്ഘാടനം ചെയ്തു. ഗോപൻ സൂര്യ,പുഷ്പഹരിമോഹൻ, ജയകുമാർ, മുരളീധരൻ, അഡ്വ. രാഹുൽ, പ്രസന്നകുമാർ, വിജയൻപിള്ള, സന്തോഷ്‌ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.