09:21pm 28 July 2026
NEWS
ചെങ്ങന്നൂർ മഹാദേവ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പരസ്യ ചിത്രീകരണം; ശബരീശ്വര സേവാ സമിതി പ്രതിക്ഷേധിച്ചു
28/07/2026  04:54 PM IST
nila
ചെങ്ങന്നൂർ മഹാദേവ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പരസ്യ ചിത്രീകരണം; ശബരീശ്വര സേവാ സമിതി പ്രതിക്ഷേധിച്ചു

 

ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിൽ പരസ്യ ചിത്രീകരണം നടത്തുകയും, സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തതു വഴി പരിവാവനമായ ക്ഷേത്രത്തിനെ കളങ്കം വരുത്തുന്ന വിധം പ്രവർത്തച്ചവർക്ക് കർശ്ശന സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു, ഇനി മേലിൽ ഇത്തരം പ്രവർത്തികൾ ഉണ്ടാകാതിരിക്കാനുള്ള സുരക്ഷാ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും, ക്ഷേത്രവും പരിസരവും വലിയ രീതിയിൽ കാടുകൾ വളർന്നിരിക്കുന്നത് ഭക്തരുടെ സുരക്ഷക്ക് തന്നെ ഭീക്ഷണിയാണ് അതിനാൽ എത്രയും പെട്ടെന്ന് ക്ഷേത്രവും, പരിസരവും ശുചീകരിക്കണമെന്നും, അമ്പലക്കുളത്തിനെ സമീപം നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും യോഗം ആവിശ്യപ്പെട്ടു.

ക്ഷേത്രവുമായ ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അടങ്ങിയ നിവേദനം ദേവസ്വം ബോർഡിനെ ഉടൻ നൽകുവാനു യോഗം തീരുമാനിച്ചു.

സമിതി പ്രസിഡൻ്റ് ബിനു കുമാർ ചെങ്ങന്നൂർ, സെക്രട്ടറി മനോജ് എസ് പിള്ള, ഭാരവാഹികളായ  ബിനു പേരിശ്ശേരി, അഭിലാഷ്,വിവേക് മുരളി,ഗിരീഷ് നടരാജൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img