12:01am 13 November 2026
NEWS
പ്രതികൂല കാലാവസ്ഥ; തൊഴിലിടങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കണമെന്ന് ആവശ്യം
15/01/2026  02:51 PM IST
nila
പ്രതികൂല കാലാവസ്ഥ; തൊഴിലിടങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കണമെന്ന് ആവശ്യം

ദോഹ: ശക്തമായ കാറ്റിനും പ്രതികൂല കാലാവസ്ഥയ്ക്കും സാധ്യതയുള്ള സാഹചര്യത്തിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു. മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയ അറിയിപ്പിലാണ് നിർദേശം നൽകിയിരിക്കുന്നത്.
ഖത്തർ കാലാവസ്ഥാ വകുപ്പ് ജനുവരി 15ന് ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേഘാവൃതമായ കാലാവസ്ഥയ്ക്കൊപ്പം ഇടവിട്ട മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.
അതേസമയം, കടൽ മേഖലയ്ക്കായി പ്രത്യേക മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരമാലയുടെ ഉയരം 4 മുതൽ 8 അടി വരെ എത്താൻ സാധ്യതയുണ്ടെന്നും ചില ഘട്ടങ്ങളിൽ അത് 11 അടിവരെ ഉയരാനിടയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഈ സാഹചര്യത്തിൽ, തൊഴിലിടങ്ങളിലെ ഓക്ക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് (OSH) മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും, തൊഴിലാളികളുടെ സുരക്ഷയ്ക്കായി അനുയോജ്യമായ സംരക്ഷണ നടപടികളും ഉപകരണങ്ങളും ഒരുക്കണമെന്നും തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img