01:19am 13 November 2026
NEWS
തൊടുപുഴയില്‍ അഡ്വ.റോയി വാരിക്കാട്ട് ട്വന്റി20 സ്ഥാനാര്‍ത്ഥി
18/03/2026  06:52 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തൊടുപുഴയില്‍ അഡ്വ.റോയി വാരിക്കാട്ട് ട്വന്റി20 സ്ഥാനാര്‍ത്ഥി
HIGHLIGHTS

റോയി എ വാരിക്കാട്ട് തൊടുപുഴ നിയോജക മണ്ഡലം ട്വന്റി20 സ്ഥാനാര്‍ത്ഥി

കൊച്ചി :  മുതിര്‍ന്ന അഭിഭാഷകനും മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതിയുടെ ശില്‍പിയുമായ അഡ്വ. റോയി എ വാരിക്കാട്ട്  എന്‍.ഡി.എയ്ക്കുവേണ്ടി തൊടുപുഴയില്‍ ജനവിധി തേടും. റോയിയുടെ സ്ഥാനാര്‍ത്ഥിത്വം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം ജേക്കബ് പ്രഖ്യാപിച്ചു.  തൊടുപുഴ ന്യൂമാന്‍ കോളേജിലെ യൂണിയന്‍ ചെയര്‍മാനായി ഡിഗ്രി രണ്ടാം വര്‍ഷം തിരഞ്ഞെടുക്കപ്പെട്ടതോടെ ആരംഭിച്ചതാണ് റോയിയുടെ പൊതുപ്രവര്‍ത്തനം. തൊടുപുഴയുടെ ഓരോ സ്പന്ദനത്തിലും 1980 മുതല്‍ റോയി വാരിക്കാട്ട് സജീവമാണ്. നിയമസഭയിലേയ്ക്കുള്ള റോയിയുടെ രണ്ടാമത്തെ അങ്കമാണിത്.  

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img