06:28am 11 November 2026
NEWS
അഡ്വ കെ എസ് ശ്രീജയെ ആദരിച്ചു
08/09/2025  06:50 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അഡ്വ കെ എസ് ശ്രീജയെ ആദരിച്ചു
HIGHLIGHTS

ചിത്രകലാ രംഗത്തെയും മറ്റു മേഖലകളിലെയും മികവിന് എസ്എൻഡിപി  യോഗം വൈറ്റില ശാഖയുടെ ആദരവ് അഡ്വ കെ എസ് ശ്രീജക്ക് കണയന്നൂർ എസ്എൻഡിപി യൂണിയൻ കൺവീനർ എം ഡി അഭിലാഷ് സമ്മാനിക്കുന്നു

കൊച്ചി : ചിത്രകലാ രംഗത്തെയും മറ്റു മേഖലകളിലെയും മികവിന് അഡ്വ കെ എസ് ശ്രീജയെ  എസ്എൻഡിപി യോഗം വൈറ്റില ശാഖ ആദരിച്ചു.പത്തുവർഷത്തോളമായി  ഹൈക്കോടതിയിലെ  അഭിഭാഷകയും  കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ പാനലിൽ അംഗവുമായ ശ്രീജ  സാകേതം എന്ന കെൽസയുടെ  അഭിഭാഷക പാനലിൽ നാലാം റാങ്കുകാരിയാണ് . നിയമബോധവത്കരണ പ്രഭാഷകയും എഴുത്തുകാരിയും ജീവനകാരുണ്യ രംഗത്തും ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം  ലീഗൽ അഡ്വൈസറുമായി സജീവമായി സാമൂഹ്യ രംഗത്ത് പ്രവർത്തിച്ചുവരികയാണ്.  ചിത്രകാരി എന്ന നിലയിലും ശ്രദ്ധേയയാണ് . ചിത്രകലാശില്പശാലകളിലും ക്യാമ്പുകളിലും തുടർച്ചയായി പങ്കെടുക്കുന്ന ശ്രീജ  സോളോ എക്സിബിഷനും ഗ്രൂപ്പ് എക്സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്. ഡ്രീം പെയിന്റ് ബ്രഷ് അവാർഡുകൾ,മെഡലുകൾ,  ഓൺലൈൻ ഇന്റർനാഷണൽ പെയിന്റിംഗ് അവാർഡുകൾ, കൂടാതെ നിരവധി അംഗീകാരങ്ങൾക്ക് അർഹയാണ്. ടാലന്റ് റെക്കോഡ്‌സ് ബുക്ക് റെക്കോർഡ്സിന്റെ വേൾഡ് റെക്കോർഡ്‌സും,യൂണിവേഴ്സൽ റെക്കോർഡ്‌സ് ഫോറത്തിന്റെ യു ആർ എഫ് റെക്കോർഡും കരസ്ഥമാക്കിയിട്ടുണ്ട്.  ശ്രീനാരായണഗുരു ജയന്തി ആഘോഷത്തോടനുബന്ധിച്ചുള്ള സമ്മേളനത്തിൽ ശ്രീജയെകണയന്നൂർ എസ്എൻഡിപി യൂണിയൻ കൺവീനർ എം ഡി അഭിലാഷ്  ഉപഹാരം നൽകി ആദരിച്ചു. ശാഖ  പ്രസിഡന്റ് ടി ജി സുബ്രഹ്മണ്യൻ ചടങ്ങിൽ അധ്യക്ഷനായി. സെക്രട്ടറി അജിത് കുമാർ റ്റി  പി ,  വൈസ് പ്രസിഡന്റ് സി എൻ വിദ്യാനന്ദൻ എന്നിവർ നേതൃത്വം നൽകി

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img