09:40am 13 November 2026
NEWS
തൃപ്പൂണിത്തുറയിൽ ഇനി സദ്ഭരണത്തിന്റെ അഞ്ചുവർഷങ്ങൾ അഡ്വ കെ എസ് ഷൈജു
26/12/2025  08:25 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തൃപ്പൂണിത്തുറയിൽ ഇനി സദ്ഭരണത്തിന്റെ അഞ്ചുവർഷങ്ങൾ  അഡ്വ കെ എസ് ഷൈജു

തൃപ്പൂണിത്തുറയിലെ ജനങ്ങൾക്ക് സദ്ഭരണത്തിന്റെയും അഴിമതി രഹിത ഭരണത്തിന്റെയും അഞ്ചു വർഷങ്ങൾ സമ്മാനിക്കുമെന്ന് ബിജെപി സിറ്റി ജില്ലാ അധ്യക്ഷൻ അഡ്വ കെ എസ്  ഷൈജു. വികസിത തൃപ്പൂണിത്തുറയായിരിക്കും ബിജെപിയുടെ ലക്ഷ്യം. സിപിഎം ഭരണത്തിൽ നിന്നും ജനങ്ങൾക്ക് മോചനം ലഭിച്ചു അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ ഇടത് വലത് ഭരണത്തിന് ജനങ്ങൾ നൽകിയ മറുപടിയാണ് ബി ജെ പിയുടെ വിജയം. മാസങ്ങളായി ബിജെപി പ്രവർത്തകർ ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചതിന്റെ ഫലമായി ജനങ്ങൾ ആഗ്രഹിച്ച വിജയം ബിജെപിയുടെ അഭിമാനമാണെന്നും, പ്രകടന പത്രികയിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും ഘട്ടം ഘട്ടമായി ചെയർപേഴ്സന്റെ നേതൃത്വത്തിൽ നടപ്പിലാക്കുമെന്ന്  അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img