07:35pm 11 November 2026
NEWS
അടിയന്തരാവസ്ഥ @ 51 പരിപാടിയിൽ അഡ്വ . കെ രാംകുമാർ ഉൽഘാടനം ചെയ്തു
25/06/2026  07:56 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അടിയന്തരാവസ്ഥ @ 51 പരിപാടിയിൽ അഡ്വ . കെ രാംകുമാർ  ഉൽഘാടനം ചെയ്തു
HIGHLIGHTS

എറണാകുളം ബി.ടി.എച്ച്. ൽ ജനാധിപതൃ സംരക്ഷണ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന  അടിയന്തരാവസ്ഥ @ 51 പരിപാടിയിൽ അഡ്വ . കെ രാംകുമാർ  ഉൽഘാടനം ചെയ്ത് സംസാരിക്കുന്നു. സമീപം ഇ. എൻ . നന്ദകുമാർ , കെ.ജി. വേണുഗോപാൽ ,ടി.സതീശൻ , കുമ്മനം രാജശേഖരൻ , വടയാർ സുനിൽ  എന്നിവർ

രാഷ്ട്രത്തിൻ്റെ നന്മയ്ക്കായി നിലകൊള്ളുകയും മൂല്യച്ചുതിയ്ക്ക്  എതിരെ പോരാടുകയും ചെയ്തവരെ അവർ ത്യാഗം അനുഭവിക്കാൻ  ബാധ്യസ്ഥരാണ് എന്ന ഭാവനയോടെ കാണുന്ന സമീപനം സമൂഹം മാറ്റണമെന്ന് പ്രശസ്‌ത അഭിഭാഷകൻ  കെ . രാംകുമാർ   അഭിപ്രായപ്പെട്ടു സത്യവും ധർമ്മവും നീതിയും ഉയർത്തി പിടിച്ച്   അടിയന്തരാവസ്ഥയുടെ കിരാതമായ നടപടികളെ നേരിട്ടവരെ ഹൃദയപൂർവ്വം ചേർത്തു നിർത്തി  അഭിമാനപൂർവ്വം അവരെ ആദരിക്കുക  എന്നുള്ളത് നമ്മുടെ കർതവൃമായി നാം കാണണം . എന്നും അദ്ദേഹം എറണാകുളം ബി.ടി. എച്ച് ൽ നടന്ന ജനാധിപത്യ സംരക്ഷണ വേദിയുടെ നേതൃത്വത്തിൽ നടന്ന അടിയന്തരാവസ്ഥ @ 51  പരിപാടി ഉദ്ഘാടനം ചെയ്തു കൂട്ടിച്ചേർത്തു. പത്രസ്വാതന്ത്ര്യം  ഇല്ലാത്ത മരണ വാർത്തകൾക്കുപോലും   നൽകുവാൻ സാധിക്കാത്ത തരത്തിൽ  ഇരുൾ മൂടിയ  കാലഘട്ടമായിരുന്നു  എന്നും മാനവീകതയുടെ  മൂല്യങ്ങൾ തിരിച്ചറിയാത്ത ഭരണകൂടമായിരുന്നു എന്നും കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു. കെ. ജി വേണുഗോപാൽ  , ഇ എൻ നന്ദകുമാർ, ടി. സതീശൻ , വടയാർ സുനിൽ, കെ.പി. ഷാജി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img