
എറണാകുളം ബി.ടി.എച്ച്. ൽ ജനാധിപതൃ സംരക്ഷണ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന അടിയന്തരാവസ്ഥ @ 51 പരിപാടിയിൽ അഡ്വ . കെ രാംകുമാർ ഉൽഘാടനം ചെയ്ത് സംസാരിക്കുന്നു. സമീപം ഇ. എൻ . നന്ദകുമാർ , കെ.ജി. വേണുഗോപാൽ ,ടി.സതീശൻ , കുമ്മനം രാജശേഖരൻ , വടയാർ സുനിൽ എന്നിവർ
രാഷ്ട്രത്തിൻ്റെ നന്മയ്ക്കായി നിലകൊള്ളുകയും മൂല്യച്ചുതിയ്ക്ക് എതിരെ പോരാടുകയും ചെയ്തവരെ അവർ ത്യാഗം അനുഭവിക്കാൻ ബാധ്യസ്ഥരാണ് എന്ന ഭാവനയോടെ കാണുന്ന സമീപനം സമൂഹം മാറ്റണമെന്ന് പ്രശസ്ത അഭിഭാഷകൻ കെ . രാംകുമാർ അഭിപ്രായപ്പെട്ടു സത്യവും ധർമ്മവും നീതിയും ഉയർത്തി പിടിച്ച് അടിയന്തരാവസ്ഥയുടെ കിരാതമായ നടപടികളെ നേരിട്ടവരെ ഹൃദയപൂർവ്വം ചേർത്തു നിർത്തി അഭിമാനപൂർവ്വം അവരെ ആദരിക്കുക എന്നുള്ളത് നമ്മുടെ കർതവൃമായി നാം കാണണം . എന്നും അദ്ദേഹം എറണാകുളം ബി.ടി. എച്ച് ൽ നടന്ന ജനാധിപത്യ സംരക്ഷണ വേദിയുടെ നേതൃത്വത്തിൽ നടന്ന അടിയന്തരാവസ്ഥ @ 51 പരിപാടി ഉദ്ഘാടനം ചെയ്തു കൂട്ടിച്ചേർത്തു. പത്രസ്വാതന്ത്ര്യം ഇല്ലാത്ത മരണ വാർത്തകൾക്കുപോലും നൽകുവാൻ സാധിക്കാത്ത തരത്തിൽ ഇരുൾ മൂടിയ കാലഘട്ടമായിരുന്നു എന്നും മാനവീകതയുടെ മൂല്യങ്ങൾ തിരിച്ചറിയാത്ത ഭരണകൂടമായിരുന്നു എന്നും കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു. കെ. ജി വേണുഗോപാൽ , ഇ എൻ നന്ദകുമാർ, ടി. സതീശൻ , വടയാർ സുനിൽ, കെ.പി. ഷാജി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
Photo Courtesy - Google







