03:48pm 11 November 2026
NEWS
അഡ്വ. എബി കുര്യാക്കോസ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി
17/10/2025  07:27 PM IST
nila
അഡ്വ. എബി കുര്യാക്കോസ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി


ചെങ്ങന്നൂര്‍:  അഡ്വ.എബി കുര്യാക്കോസിനെ കെ.പി.സി സി ജനറല്‍ സെക്രട്ടറിയായി അഖിലേന്ത്യാ കോണ്‍ഗ്രസ്  നാമനിര്‍ദ്ദേശംചെയ്തു.


അഡ്വ. എബി കുര്യാക്കോസ്. ചെങ്ങന്നൂരിനു സമീപം ചെറിയനാടു സ്വദേശി. ഇപ്പോള്‍ ചെങ്ങന്നൂരില്‍ സ്ഥിര താമസം.
മാവേലിക്കര ബിഷപ് ഹോഡ്ജസ് ഹൈസ്‌ക്കൂളില്‍ നിന്ന് എസ് എസ് എല്‍ സി പാസായി. കോളജ് വിദ്യാഭ്യാസം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍. കേരളാ ലോ അക്കാദമി ലോ കോളജില്‍ നിന്ന് നിയമ ബിരുദം. പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ 1978-ല്‍ കെ എസ് യു താലൂക്ക് പ്രസിഡന്റായി.
കേരളാ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടു. കേരളാ യൂണിവേഴ്‌സിറ്റി സെനറ്റംഗമായും പ്രവര്‍ത്തിച്ചു. കെ.എസ്. യു. സംസ്ഥാന കലാവേദി കണ്‍വീനര്‍,
യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ആലപ്പുഴ ഡി സി സി ജനറല്‍ സെക്രട്ടറി, കെ പി സി സി സെക്രട്ടറി എന്നീ നിലകളില്‍ സംഘടനയില്‍ സജീവമായിരുന്നു.
കെ ടി ഡി സി ഡയറക്ടര്‍ ബോര്‍ഡംഗം EPFO കേരള റീജിയന്‍ അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
കഴിഞ്ഞ 36 വര്‍ഷമായി അഭിഭാഷകനായി ചെങ്ങന്നൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരുന്നു.
 പ്രഭാഷകന്‍, സംഘാടകന്‍, സൗഹൃദ കൂട്ടായ്മകളിലെ നിറ സാന്നിദ്ധ്യം.
കെ റെയില്‍ വിരുദ്ധ സമരമുള്‍പ്പെടെ ജനകീയ വിഷയങ്ങളില്‍ സജീവമായ ഇടപെടല്‍ നടത്തി വരുന്നു.
ഭാര്യ: ഡോ. ലിജി ചെറിയാന്‍ (റിട്ട. ഫിസിക്‌സ് വിഭാഗം മേധാവി, ക്രിസ്ത്യന്‍ കോളജ് ചെങ്ങന്നൂര്‍). മക്കള്‍: ഏബെല്‍ (എന്‍ജിനീയര്‍), ആഷര്‍ (ലൈബ്രറിസയന്‍സ്).

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.