11:09pm 13 November 2026
NEWS
ശബരിമല സ്വർണക്കൊള്ള കേസിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നു
07/02/2026  11:37 AM IST
nila
 ശബരിമല സ്വർണക്കൊള്ള കേസിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ചോദ്യം ചെയ്യുന്നു. പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നത്. സ്വർണക്കൊള്ളകേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമൊത്തുള്ള അടൂർ പ്രകാശിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. 

കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അടൂർ പ്രകാശിന്റെ ബന്ധം ഉൾപ്പെടെ നിരവധി കാര്യങ്ങളാണ് എസ്‌ഐടി പരിശോധിക്കുന്നത്. ശബരിമലയിൽ നിന്നും മോഷ്ടിക്കപ്പെട്ട സ്വർണം വാങ്ങിയവരും വിറ്റവരും തമ്മിലുള്ള ബന്ധം, ഈ ഇടപാടുകളുമായി ബന്ധപ്പെട്ട് അടൂർ പ്രകാശ് വിവിധ സ്ഥലങ്ങളിൽ നടത്തിയ കൂടിക്കാഴ്ചകൾ, പാരിതോഷികങ്ങൾ കൈപ്പറ്റിയിട്ടുണ്ടോയെന്ന കാര്യങ്ങൾ തുടങ്ങിയവയെക്കുറിച്ചും അന്വേഷണ സംഘം വിശദമായി ചോദിച്ചറിയുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img