06:12pm 03 November 2026
NEWS
അടൂർ-മമ്മൂട്ടി കൂട്ടുകെട്ടിന്റെ 'പദയാത്ര'യും ജയസൂര്യയുടെ 'മായനും' ഡിസംബറിൽ റിലീസിന്; ക്രിസ്മസ് സീസൺ കളറാക്കാൻ സൂപ്പർതാര ചിത്രങ്ങൾ
03/11/2026  08:24 AM IST
സുരേഷ് വണ്ടന്നൂർ
അടൂർ-മമ്മൂട്ടി കൂട്ടുകെട്ടിന്റെ പദയാത്രയും ജയസൂര്യയുടെ മായനും ഡിസംബറിൽ റിലീസിന്; ക്രിസ്മസ് സീസൺ കളറാക്കാൻ

മോഹൻലാലിന്റെ 'അതിമനോഹരം', ഷാറുഖ് ഖാന്റെ 'കിംഗ്', നാഗാർജുനയുടെ 'കിംഗ് 100', ജയസൂര്യയുടെ 'ഓപ്പറേഷൻ ത്രാൾ' എന്നീ ബിഗ് ബജറ്റ് ചിത്രങ്ങൾ ക്രിസ്മസ് റിലീസ് ഉറപ്പിച്ചിരിക്കെ, ക്രിസ്മസിന് മുന്നേ തിയേറ്ററുകൾ കീഴടക്കാൻ മമ്മൂട്ടിയും ജയസൂര്യയും എത്തുന്നു. ഡിസംബർ ആദ്യവാരം തന്നെ പ്രധാനപ്പെട്ട രണ്ട് ചിത്രങ്ങളാണ് പ്രദർശനത്തിന് എത്തുന്നത്.
​ജയസൂര്യയുടെ 'മായൻ' (ഡിസംബർ 3): ജയസൂര്യ നായകനാകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജിതിൻ കെ. ജോസ് ആണ്. പതിവ് മിസ്റ്ററി തില്ലറുകളിൽ നിന്ന് വ്യത്യസ്തമായി 'കറുത്തച്ചനൂട്ട്' എന്ന ദുർമന്ത്രവാദ രീതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് നിർമ്മാണം. നൈല ഉഷ നായികയാകുന്ന ചിത്രത്തിൽ വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരും വേഷമിടുന്നു. റാഫിയും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
​മമ്മൂട്ടിയുടെ 'പദയാത്ര' (ഡിസംബർ 4): അനന്തരം, മതിലുകൾ, വിധേയൻ എന്നീ വിഖ്യാത ചിത്രങ്ങൾക്ക് ശേഷം വിശ്വപ്രസിദ്ധ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മഹാനടൻ മമ്മൂട്ടിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമായാണ് 'പദയാത്ര' എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിന് U/A 13+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഇന്ദ്രൻസ്, ഗ്രേസ് ആന്റണി, അലൻസിയർ, അലിയാർ, മണി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
​ഡിസംബർ ആദ്യവാരം തന്നെ തിയേറ്ററുകളിൽ വലിയൊരു ദൃശ്യവിരുന്ന് സമ്മാനിക്കാൻ ഒരുങ്ങുകയാണ് ഈ ചിത്രങ്ങൾ.


 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img