12:24pm 11 November 2026
NEWS
അടൂർ എഞ്ചിനീയറിംഗ് കോളേജ് അലൂമ്‌നി ഖത്തർ ചാപ്റ്റർ: 'ആർപ്പോ - 2025' ഓണാഘോഷം
01/10/2025  10:19 AM IST
nila
അടൂർ എഞ്ചിനീയറിംഗ് കോളേജ് അലൂമ്‌നി ഖത്തർ ചാപ്റ്റർ: ആർപ്പോ - 2025 ഓണാഘോഷം

 

ദോഹ: അടൂർ എഞ്ചിനീയറിംഗ് കോളേജ് അലൂമ്‌നി ഖത്തർ ചാപ്റ്റർ (CEAQA) ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.
ദോഹാ ന്യൂ സലാത്ത സ്‌കിൽസ് ഡെവലപ്മെന്റ്  സെന്ററിൽ
 'ആർപ്പോ - 25' എന്ന പേരിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
ആഘോഷ പരിപാടികൾ ഇന്ത്യൻ മീഡിയ ഫോറം ഖത്തർ പ്രസിഡന്റ് ഓമനക്കുട്ടൻ പരുമല ഉദ്‌ഘാടനം ചെയ്തു. അലൂമ്‌നി പ്രസിഡന്റ് ശ്രീനാഥ് പറമ്പത് അധ്യക്ഷത വഹിച്ചു. എഞ്ചിനിയേർസ് ഫോറം പ്രസിഡന്റ് ആഷിഖ് അഹ്മദ്, ഹോംസ് ആർ .അസ് ടെറിട്ടറി ഹെഡ് രമേശ് ബുൾ്‌ചന്ദനി, എന്നിവർ   ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. അലൂമ്‌നി അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെട്ട  വിവിധ കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു.കേരളീയ സാംസ്‌കാരിക തനിമകൾ വിളിച്ചോതിയ വിവിധ കലാപരിപാടികൾ അരങ്ങേറി.വിഭവ സമൃദ്ധമായ ഓണസദ്യ ക്ക് ശേഷം ഖത്തർ കനൽ നാടൻപാട്ട് സംഘത്തിന്റെ നാടൻ പാട്ടു പരിപാടി നടന്നു .  അലൂമ്‌നി ജനറൽ സെക്രട്ടറി റിജോ റോയി നന്ദി രേഖപ്പെടുത്തി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img