NEWS
അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കത്തി; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
16/07/2026 08:52 AM IST
nila

പത്തനംതിട്ട: അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. രണ്ടുപേർക്ക് പരുക്കേറ്റിട്ടുണ്ട്. കോന്നി സ്വദേശി മധു(42), തട്ട സ്വദേശി സതീഷ്കുമാർ(42) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരുടെയും നില ഗുരുതരമെന്നാണ് റിപ്പോർട്ട്.
ഇന്നലെ രാത്രി ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഒരു ബൈക്ക് തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു. അടൂരിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്. ബൈക്കുകളിൽ ഒന്ന് അമിത വേഗതയിലായിരുന്നുവെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നുമാണ് വിവരം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










