NEWS
അടൂർഅസോസിയേഷൻ ഖത്തർ ചാപ്റ്റർ: എം.എ. മ്യൂസിക് ഒന്നാം റാങ്ക് നേടിയ റിയ അന്ന റോയിയെ ആദരിച്ചു
16/11/2025 10:18 AM IST
nila

ദോഹ: അടൂർ അസോസിയേഷൻ ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ, കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ. മ്യൂസിക് വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ റിയ അന്ന റോയിക്ക് അനുമോദനം നൽകി. മതാർ ഖദീമിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് റിജോ റോയി അധ്യക്ഷത വഹിച്ചു . ബിനു, ജോബിൻ, ബിബിൽ, തോമസ് മുതലാളി, അജിത്, ലക്ഷ്മി എന്നിവർ ഉൾപ്പെടെയുള്ള ഭാരവാഹികൾ പങ്കെടുത്തു. ജനറൽ സെക്രട്ടറി ജ്യോതിഷ് സ്വാഗതവും
ട്രഷറർ രാജ പുന്നൻ നന്ദിയും പറഞ്ഞു.
അടൂർ പറക്കോട് മണ്ണുവിളയിൽ റോയി പുന്നൻ ബ്ലസ്സി റോയി ദമ്പതികളുടെ മകളായ റിയ, തിരുവനന്തപുരം ഗവ. വനിത കോളേജിലാണ് എം.എ. പൂർത്തിയാക്കിയത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











