02:58pm 07 September 2026
NEWS
ശ്രീനാരായണ കോളേജിൽ പുതിയ അധ്യയന വർഷത്തെ ഒന്നാം വർഷ നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനോദ്ഘാടനം
10/07/2026  12:23 PM IST
nila
 ശ്രീനാരായണ കോളേജിൽ പുതിയ അധ്യയന വർഷത്തെ ഒന്നാം വർഷ നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ  പ്രവേശനോദ്ഘാടനം

ചെങ്ങന്നൂർ: ചെങ്ങന്നൂർ ശ്രീനാരായണ കോളേജിൽ പുതിയ അധ്യയന വർഷത്തെ ഒന്നാം വർഷ നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ  പ്രവേശനോദ്ഘാടനം  നടത്തി.  പുതിയ ബാച്ചിലെ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സാന്നിദ്ധ്യത്തിൽ കോളേജ് ഓഡിറ്റോറിയത്തിൽവെച്ചാണ് പരിപാടി സംഘടിപ്പത് . എസ്.എൻ ട്രസ്റ്റ് ചെങ്ങന്നൂർ ആർ.ഡി.സി ചെയർമാൻ ഡോ. എ. വി. ആനന്ദരാജ് ഭദ്രദീപം കൊളുത്തി ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. 
കോളേജ് പ്രിൻസിപ്പൽ  ഡോ. സ്മിത ശശിധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നങ്ങ്യാർകുളങ്ങര ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.എം. എസ്. ലത മുഖ്യപ്രഭാഷണം നടത്തി. 
ഐ.ക്യു.എ.സി. കോർഡിനേറ്ററും കെമിസ്ട്രി വിഭാഗം മേധാവിയുമായ ഡോ. അഞ്ജു കെ. എസ്. ചടങ്ങിൽ സ്വാഗതം ആശംസിച്ചു.  ഫിസിക്സ് വിഭാഗം മേധാവി പ്രൊഫ. ഡോ.കെ. ശ്രീലത, സ്റ്റാഫ് സെക്രട്ടറി സിൻസി ബി., കോളേജ് യൂണിയൻ ചെയർമാൻ സൂരജ് ആർ. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി  അശ്വതി രാജ് നന്ദി പ്രകാശനം നടത്തി.
 അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.