01:29am 01 September 2026
NEWS
അല്‍ മദ്റസ അല്‍ ഇസ്ലാമിയ മദ്റസകളിൽ 2026 - 2027 അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ തുടരുന്നു
30/08/2026  03:50 PM IST
nila
അല്‍ മദ്റസ അല്‍ ഇസ്ലാമിയ മദ്റസകളിൽ 2026 - 2027 അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ തുടരുന്നു
 


ദോഹ:സി.ഐ.സി വിദ്യാഭ്യാസ ബോർഡിന് കീഴില്‍ ഖത്തറിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിച്ച് വരുന്ന അല്‍ മദ്റസ അല്‍ ഇസ് ലാമിയയുടെ മലയാളം, ഇംഗ്ലീഷ് മീഡിയം മദ്റസകളിലെ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ തുടരുന്നു.

ദോഹ (അബൂഹമൂർ), ശാന്തി നികേതന്‍ ഇന്ത്യന്‍ സ്കൂൾ (വക്റ), അല്‍ ഖോര്‍, ബിൻ ഉംറാൻ, വുകൈർ എന്നിവിടങ്ങളിലുള്ള മലയാളം മീഡിയം മദ്രസകളിലും, വക്റ, മദീന ഖലീഫ എന്നിവിടങ്ങളിലുള്ള ഇഗ്ലീഷ് മീഡിയം മദ്രസകളിലും അഡ്മിഷന്‍ തുടരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

മൂന്ന് പതിറ്റാണ്ടിലേറെയായി പ്രഗൽഭരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിപുലമായ സൌകര്യങ്ങളോട് കൂടി ഖത്തറില്‍ വ്യവസ്ഥാപിതമായി പ്രവർത്തിച്ചു വരുന്ന മദ്രകളില്‍ ഖുർആൻ, ഹദീസ്, കർമ്മശാസ്ത്ര പാഠങ്ങൾ, ഇസ്ലാമിക ചരിത്രം, അറബി ഭാഷാ പഠനം തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം, കുട്ടികളുടെ ഇസ്ലാമിക വ്യക്തി വികാസം ലക്ഷ്യമിട്ടുള്ള പ്രത്യേക പരിശീലനങ്ങളും നടത്തി വരുന്നു. എല്ലാ മദ്റസകളിലേക്കും ഗതാഗത സൗകര്യവും ലഭ്യമാണ്

പുതിയ അധ്യയന വര്‍ഷത്തില്‍ കെ.ജി മുതല്‍ പത്താം ക്ലാസ് വരെ അഡ്മിഷന്‍ ആവശ്യമുള്ളവര്‍ https://bit.ly/AMIQ2026 ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാവ്ന്നതാണ്. ദോഹ (55839378)
വക്റ (55703766)
അല്‍ ഖോര്‍ (33263773) മദീന ഖലീഫ (71535320) വുകൈർ (33114454)
വക്റ ഇംഗ്ലീഷ് മദ്റസ (50231538)
മദീന ഖലീഫ ഇഗ്ലീഷ് മദ്റസ (66578485)

 
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img